മുൻ ഭാര്യയും ഗായികയുമായ അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ബാല. കോടതി ഉത്തരവ് ഉണ്ടെങ്കിലും മകളെ തന്നിൽ നിന്ന് അമൃതയും കുടുംബവും മറച്ചു പിടിക്കുന്നതെന്നു ബാല പറയുന്നു. എല്ലാ രണ്ടാം ശനിയാഴ്ചയും വിശേഷ ദിവസങ്ങളിലും മകളെ അച്ഛനെ കാണിക്കണമെന്നാണ് കോടതി ഉത്തരവ്.
ALSO READ: പൂച്ചെണ്ടിന് പകരം പടവാൾ; ഒരപൂർവ്വ കല്യാണത്തിന് സാക്ഷിയായി നേമം അഗസ്ത്യം കളരി
ഓണത്തിനും ക്രിസ്മസിനും മാത്രമല്ല പിറന്നാളിനു പോലും മകൾ വിളിച്ച് ഒരു ആശംസ പറയാൻ സാധിക്കാത്തതിൽ അതിയായ ദുഃഖമുണ്ടെന്നും ബാല പറയുന്നു. മകളോട് അച്ഛന്റെ പേരു ചോദിച്ചാൽ ആശയക്കുഴപ്പം ഉണ്ടാകുന്ന തരത്തിലാണ് അവളെ ബ്രയിൻ വാഷ് ചെയ്തിരിക്കുന്നതെന്നും ബാല പറയുന്നു. കൂടാതെ അഭിരാമി സുരേഷ് പറയുന്നത് അവരുടെ മകളുമായി അവരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ എന്നാണ്, എന്നാൽ സ്വന്തം മകൾ എന്നു പറയണമെങ്കിൽ വിവാഹം കഴിച്ച് മകൾ ഉണ്ടായിട്ട് വേണമെന്നും തന്റെ മകളുടെ അവകാശം അമൃതയ്ക്കും തനിക്കും മാത്രമാണെന്നും ബാല പറയുന്നു.
ഒരച്ഛന് എതിരെ പറയാൻ പാടില്ലാത്ത പല കാര്യങ്ങളും ഉൾപ്പെടുത്തിയാണ് അമൃത കേസ് കൊടുത്തത്. മഹാറാണിപോലെ താൻ വളർത്താൻ ആഗ്രഹിച്ച മകളെ മാടിനെപ്പോലെ അന്തസ്സോ തറവാടിത്തമോ ഇല്ലാതെ ആണ് വളർത്തിയിരിക്കുന്നത് എന്നും ബാല പറയുന്നു. മകളെ കാണാൻ ചെന്നിട്ട് സ്കൂൾ അധികൃതർ പോലും പേടിച്ചു ദൂരെ നിർത്തിയാണ് മകളെ കാണിച്ചതെന്നും ബാല പറയുന്നു.
മകൾക്ക് കൊറോണയാണെന്നു പറഞ്ഞ് ഒരു ദിവസം അമൃത വിളിക്കുകയും ഏത് ആശുപത്രിയാണെന്നു പോലും പറയാതെ ഫോൺ കട്ട് ആക്കുകയും ചെയ്തു. ഞാൻ തുടരെത്തുടരെ ഒരു ഭിക്ഷക്കാരനെപ്പോലെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് എന്നെ തിരിച്ചു വിളിക്കുന്നത് എന്നും ബാല പറയുന്നു. അവസാനം ദേഷ്യപ്പെട്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ മാത്രം റെക്കോർഡ് ചെയ്ത് അമൃത ഫോൺ സംഭാഷണം പുറത്തുവിട്ടു. ഏതു മനുഷ്യനും ലിമിറ്റ് വിട്ടു പോകുന്ന ഒരു നിമിഷമുണ്ട്. എന്തിനാണ് ഇവർ എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത് എന്നും ബാല പറയുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here