എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും; വീഡിയോ പങ്കുവെച്ച് ബാല

പ്രേക്ഷരുടെ പ്രിയതാരമാണ് നടൻ ബാല. ബാലയുടേതായി പുറത്തുവരുന്ന വാർത്തകൾ എല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഭാര്യ എലിസബത്തിനൊപ്പമുള്ള ബാലയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ‘എല്ലാ വിവാദങ്ങള്‍ക്കും പിന്നിലുമുള്ള യഥാർഥ സത്യം , പ്രേത്യകിച്ചും ,യു ട്യൂബർ ഫ്രണ്ട്‌സ് ഇതൊന്നു ശ്രദ്ധിക്കു’ എന്നാണ്
എന്നാണ് വീഡിയോ പങ്കുവെച്ച് ബാല കുറിച്ചിരിക്കുന്നത്.

ജീവിതത്തിലെ ബന്ധങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നുമാണ് ബാല പറയുന്നത്. ഇളയരാജയുടെ ഒരു പാട്ട് പാടി തുടങ്ങുന്ന വിഡിയോയിൽ ഈ പാട്ടിനു പിന്നിലെ ഒരു കഥയെക്കുറിച്ചും ബാല പറയുന്നുണ്ട്.

ALSO READ: ‘ഗുഡ്മോർണിംഗ് ടു ഓൾ’ ;അമൃതയുമായി വേർപിരിഞ്ഞുവെന്ന വാർത്തകൾക്ക് മറുപടിയുമായി ഗോപിസുന്ദർ

‘‘ഒരു സ്റ്റേജിൽ വച്ചിട്ട് നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ–ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്. ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. മുൻപൊരു അഭിമുഖത്തിലും ഞാൻ ഇത് പറഞ്ഞിരുന്നു. രക്തബന്ധമില്ലാത്ത ഒരു ഒരേ ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ ഉള്ളത്. അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്തബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല.രക്തബന്ധം ഇല്ലെങ്കിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്. എനിക്ക് പറയാൻ അർഹതയുണ്ടോ, യോഗ്യത ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് ജനറൽ ആയി എടുത്താൽ മതി. ആ പാട്ടിന്റെ അർഥം ഇതാണ് എന്നാണ് ബാല വീഡിയോയിൽ പറയുന്നത്.

ALSO READ: ‘എട്ട് വര്‍ഷം കുട്ടികളുണ്ടായിരുന്നില്ല; ഒരമ്മയാവാന്‍ പറ്റില്ലെന്ന് പലരും പരിസഹിച്ചു’: ദുരനുഭവം പറഞ്ഞ് നടി ലിന്റു റോണി

ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും, അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്തു നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും. ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമുക്ക് പറയാൻ ആകില്ല. അങ്ങനെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും, പുറത്തുനിന്നും കാണുന്ന ആളുകൾക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാർഥിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ കമ്മിറ്റ്മെന്റ്’’എന്നും ബാല വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News