‘നമ്മുടെ മനസ്സിൽ കുറ്റബോധം ഇല്ലെങ്കിൽ നമ്മൾ രാജാവാണ്’; എലിസബത്തിനെ ആദ്യമായി പരിചയപ്പെട്ടതിന്റെ രണ്ടാം വാർഷികം; വിവാദങ്ങൾക്കിടയിലും ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് ബാല

വിവാദങ്ങൾക്കിടയിലും പുതിയ വീഡിയോ പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനെ ആദ്യമായി പരിചയപ്പെട്ടത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ച് കൊണ്ടുള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

മധുരപലഹാരം പങ്കുവച്ചാണ് ബാലയും എലിസബത്തും ആദ്യമായി കണ്ടതിന്റെ വാർഷികം ആഘോഷിച്ചത്. നല്ലത് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നല്ലതേ നടക്കൂ ,നമ്മുടെ മനസ്സിൽ കുറ്റബോധം ഇല്ലെങ്കിൽ നമ്മൾ രാജാവാണെന്നും ഈ നല്ല സമയം ആർക്കു വേണ്ടിയും നഷ്ടപ്പെടുത്താൻ തയാറല്ലെന്നും ബാല പറഞ്ഞു.

also read: ഉത്തര്‍പ്രദേശില്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികള്‍ക്ക് മര്‍ദനം; സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി പുരട്ടി, മൂത്രം കുടിപ്പിച്ചു

‘‘ഇപ്പൊ സമയം എത്രയാണ്, വെളുപ്പിനു മൂന്ന് മണി കഴിഞ്ഞ് മുപ്പത്തിനാല് മിനിറ്റ്. രണ്ടുവർഷം മുൻപ് ഇതേ ദിവസം വെളുപ്പിനെ മൂന്നു മുപ്പത്തിനാലിനാണ്‌ ഞാൻ എലിസബത്തിനെ പരിചയപ്പെടുന്നത്.അത് എനിക്ക് വളരെ വിലപ്പെട്ട സമയമാണ്. ഈ സമയം ആർക്ക് വേണ്ടിയും നഷ്ടപ്പെടുത്താൻ ഞാൻ തയാറല്ല.നല്ലത് ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക എന്നാൽ നല്ലതേ നടക്കൂ. ഒരു ചെറിയ ഉപദേശമുണ്ട് ,നമ്മുടെ മനസ്സിൽ കുറ്റബോധം ഇല്ലെങ്കിൽ നമ്മൾ രാജാവാണ്’’.എന്നും ബാല പറയുന്നു.

also read: ഹരിയാന സന്ദര്‍ശനത്തിനിടെ സിപിഐ നേതാക്കളെ തടഞ്ഞു

അതേസമയം ബാല ഒരു യൂട്യൂബറെ വീടുകയറി ആക്രമിച്ചു എന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ആരോപണത്തില്‍ ബാലയും മറുപടിയുമായി രംഗത്തെത്തിയിരുന്നു. യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറഞ്ഞു.യൂട്യൂബറുടെ റൂമിലെത്തിയ ബാല അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News