മരിച്ചിട്ടില്ല, ജീവനോടെയുണ്ട് ;ഒരു വർഷത്തിന് ശേഷം അമ്മയെ കണ്ട സന്തോഷം പങ്കുവെച്ച് ബാല

അമ്മയെ കണ്ട സന്തോഷം പങ്കുവച്ച് നടന്‍ ബാല. ഒരു വർഷത്തിനു ശേഷമാണ് ബാല തന്റെ അമ്മയെ കാണുവാൻ എത്തുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളാണ് അമ്മയെന്നുമാണ് ബാല പറയുന്നത്.

ALSO READ: വിട്ടുകൊടുക്കില്ല, രജനികാന്തിന് വട്ടം വെക്കാൻ ധ്യാൻ: ജയിലർ സിനിമകൾ രണ്ടും ഒരേ ദിവസം റിലീസ് ചെയ്യും

‘‘ഒരുവര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ ചെന്നൈയിലേക്ക് പോവുന്നത്. വീട്ടില്‍ എല്ലാവരും ഞങ്ങളെ കാത്തിരിക്കുകയാണ്. മുട്ടുവേദനകൊണ്ടാണ് അമ്മയ്ക്ക് ആശുപത്രിയിൽപോലും വരാൻ പറ്റാതിരുന്നത്. ഞാന്‍ ആശുപത്രിയില്‍ നിന്നും തിരികെ വന്നിരുന്നില്ലെങ്കില്‍ എന്റെ അമ്മയ്ക്ക് എന്നെ കാണാന്‍ പറ്റുമായിരുന്നില്ല. അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അമ്മയ്ക്ക് സങ്കടമായിരുന്നു. കൂളിങ് ഗ്ലാസൊക്കെ വെച്ച് സ്‌റ്റൈലിഷായി ഞങ്ങള്‍ അമ്മയെ കാണാന്‍ പോവുകയാണ്. ജീവന്‍ തിരികെ കിട്ടിയതിനും, എനിക്കും എലിസബത്തിനും വേണ്ടി പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുന്നു.’’എന്നും ബാല പറഞ്ഞു. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല ചെന്നൈയിൽ എത്തിയത്.

എലിസബത്തിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.വാതിൽ തുറന്നുവരുന്ന അമ്മയെ നോക്കി മരിച്ചിട്ടില്ല, ജീവനോടെയുണ്ടെന്ന് ബാല പറയുന്നുണ്ട്. തുടർന്ന് ഇരുവരേയും തമിഴ്ശൈലിയിൽ ഉഴിഞ്ഞാണ് വീടിനകത്തേക്ക് അമ്മ സ്വീകരിക്കുന്നത്. തങ്കമേ, ചെല്ലമേ എന്ന് ബാലയെ അമ്മ സ്നേഹത്തോടെ വിളിക്കുന്നതും വീഡിയോയിലുണ്ട്.

ALSO READ: പ്രണവ് ചിത്രവും ‘ചെന്നൈ’ പടമായിരിക്കും; വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

ചെന്നൈയ്ക്ക് പോകുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള മറ്റൊരു വിഡിയോയും കഴിഞ്ഞ ദിവസം ബാല പങ്കുവച്ചിരുന്നു. ‘‘ഈ ദിവസം ഞാന്‍ അനുഭവിക്കുന്ന സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്റെ ചേച്ചിയെയും സഹോദരനേയുമെല്ലാം കാണാന്‍ പോവുന്നു. അമ്മയെ കാണുന്നു, സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നു.ഇത്രയും കാലത്തിന് ശേഷമായാണ് അവര്‍ എന്നെ ജീവനോടെ കാണാന്‍ പോവുന്നത്. അതിന് ഞാന്‍ മലയാളികളോട് കടപ്പെട്ടിരിക്കുന്നു.’’എന്നുമായിരുന്നു ബാല പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News