സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന ബാലചന്ദ്രമേനോന്റെ പരാതി; നടിക്കെതിരെ കേസ്

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന നടന്‍ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ കേസ്. കൊച്ചി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്.

ALSO READ:‘നഷ്ടമായത് കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ അവസരം ലഭിച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാളെ’; മോഹന്‍രാജിനെ അനുസ്മരിച്ച് മന്ത്രി സജി ചെറിയാന്‍

നടിയുടെ അഭിഭാഷകന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും കേസെടുത്തു. യൂട്യൂബ് ചാനലിലൂടെയടക്കം തനിക്കെതിരെ നടി അശ്ലീലപരാമര്‍ശം നടത്തിയെന്നാണ് കൊച്ചി സൈബര്‍ പൊലീസില്‍ ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയത്. പിന്നാലെ നടന്റെ മൊഴി സൈബര്‍ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ALSO READ:നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News