ചികിത്സ നിഷേധിക്കാനാണ് ശ്രമിച്ചത്; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ബാലചന്ദ്ര കുമാര്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ബാലചന്ദ്ര കുമാര്‍. ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നുമാണ് കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ പ്രമുഖമാധ്യമത്തോട് പറഞ്ഞത്.

ALSO READ: സ്കൂൾ കൗൺസിലിങ്ങിൽ പീഡന വിവരം പുറത്തു പറഞ്ഞ് ഏഴാം ക്ലാസ്സുകാരി ;പ്രതി അറസ്റ്റിൽ

സംഭവത്തിൽ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷ. കേസില്‍ നാല്‍പ്പത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂര്‍ണ്ണമായും കോടതിയില്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ‘ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തില്‍ വെച്ചായിരുന്നു വിസ്താരം നടത്തിയത്. പൊടിപടലം നിറഞ്ഞ അന്തരീക്ഷത്തില്‍ മാസ്‌ക് ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ല. ദിലീപിന്റെ അഭിഭാഷകരുടെ നിര്‍ബന്ധത്തിന് വഴങ്ങി മാസ്‌ക് നീക്കി. ഈ കാരണത്താല്‍ ആരോഗ്യ പ്രശ്‌നം ഗുരുതരമായി.’ എന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ALSO READ: ‘കേരള മോഡലിൽ തമിഴ്‌നാടും’; വാർധക്യകാല പെൻഷൻ ഉയർത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

‘ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. ചികിത്സ നിഷേധിക്കാനാണ് ശ്രമിച്ചത്. വിസ്താരത്തിന് എത്തിയപ്പോള്‍ കോടതി മുറ്റത്ത് ദിലീപിന്റെ ആളുകളെ കണ്ടു. തുടര്‍ന്ന് ഇക്കാര്യം കോടതിയെ അറിയിച്ചപ്പോള്‍ സുരക്ഷ ഒരുക്കി. എനിക്കെതിരെ ഭീഷണി ഇപ്പോഴും തുടരുന്നുണ്ട്. സ്വാധീനിക്കാനും പ്രതിഭാഗം ശ്രമിച്ചു. ഒരു അപകടം ഞാന്‍ ഏത് സമയത്തും പ്രതീക്ഷിക്കുന്നുണ്ട്. എനിക്ക് ഭയമുണ്ട്’, എന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News