മലയാള സിനിമയിൽ രൂപത്തിലും ഭാവത്തിലും വൈവിധ്യമുള്ള അനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അപൂർവ നടനാണ് നെടുമുടി വേണു എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. നെടുമുടി വേണുവിനൊപ്പമുള്ള അനുഭവങ്ങളും ചുള്ളിക്കാട് വിവരിച്ചു. തകരയിലെ ചെല്ലപ്പനാശാരി മുതൽ അദ്ദേഹം അവസാന കാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ വരെ സൂക്ഷ്മമായ ജീവിത നിരീക്ഷണത്തിന്റെ കരുത്താണ് ഉള്ളതെന്നും ചുള്ളിക്കാട് പറഞ്ഞു. ഒരിക്കലും മരിക്കാത്ത സൗഹൃദമായിരുന്നു നെടുമുടി വേണുവുമായുള്ളതെന്ന് ” എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
ALSO READ:അപൂർവ്വരോഗം ബാധിച്ച് സുഹൃത്തിന്റെ മരണം; വിയോഗത്തിൽ വിങ്ങി നിവിൻ പോളി
“ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് എറണാകുളത്ത് സാഹിത്യ പരിഷത്ത് സമ്മേളന വേദിയിൽ ശങ്കരക്കുറുപ്പിനും കുഞ്ഞിരാമൻ നായർക്കും വൈലോപ്പിള്ളിക്കുമൊപ്പം കവിത ചൊല്ലി താഴെയിറങ്ങിയപ്പോൾ നീണ്ട മുടിയും താടിയുമുള്ള ചെറുപ്പക്കാരൻ അടുത്തു വന്നു. പത്രലേഖകനായ കെ. വേണുഗോപാൽ എന്നു സ്വയം പരിചയപ്പെടുത്തി. എന്റെ മുഷിഞ്ഞ വേഷം കണ്ട് വേണു പുതിയ ഷർട്ടും മുണ്ടും വാങ്ങിത്തന്നു, സ്വന്തം മുറിയിൽ താമസിപ്പിച്ചു.
ALSO READ:മൈതാനത്ത് രോഹിത്ത് അടിച്ചു, ഗാലറിയില്‍ കാണികള്‍ തമ്മിലടിച്ചു: ഇത് നാണക്കേടെന്ന് സോഷ്യല്‍ മീഡിയ
വേണു മരിച്ച ശേഷം വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ സുശീല എനിക്ക് ഒരു പൊതി തന്നിട്ടു പറഞ്ഞു, ഇത് വേണുച്ചേട്ടൻ അവസാനമായി വാങ്ങിച്ചതാണ്. ഉപയോഗിച്ചില്ല. ഇത് ബാലന് ഇരിക്കട്ടെ. ആ പാക്കറ്റിൽ മൂന്ന് ഷർട്ടായിരുന്നു.അതുകൊണ്ടു എന്റെ കണ്ണുനിറഞ്ഞു എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here