‘നീയൊറ്റയ്ക്കല്ല’: പലസ്തീനിന് ഐക്യദാര്‍ഢ്യവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഇസ്രയേലിന്‍റെ കനത്ത ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അഭയാര്‍ത്ഥിനി എന്ന കവിതയിലൂടെയാണ് അദ്ദേഹം ആക്രമിക്കപ്പെടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ലോകത്തിന്‍ പാതകം കൊണ്ടു
കുഞ്ഞേ നീയഭയാര്‍ത്ഥിനി.
നീയൊറ്റയ്ക്കല്ല, നിന്‍ കൂടെ
നീതി, നിത്യാഭയാര്‍ത്ഥിനി- അദ്ദേഹം കുറിച്ചു.

ALSO READ: ക്ഷേത്ര ദര്‍ശനം സമാധാനത്തോടെയാകണം, ആര്‍എസ്എസ് ശാഖ വേണ്ട: കെ. അനന്തഗോപൻ

രാജ്യത്ത് മാതാപിതാക്കളും ബന്ധുക്കളുമൊക്കെ നഷ്ടപ്പെട്ട കുട്ടികളെയാണ് അദ്ദേഹം കവിതയില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ആ കുട്ടികള്‍ക്കൊപ്പം നീതി കൂടെയുണ്ടാകുമെന്നും വരികള്‍ അര്‍ത്ഥമാക്കുന്നു. വലതുപക്ഷ രാജ്യങ്ങളും മാധ്യമങ്ങളുമെല്ലാം പലസ്തീനെതിരായി നിലപാടെടുക്കുമ്പോള്‍ മനുഷ്യപക്ഷത്തു നില്‍ക്കുന്നവരുടെ കൂട്ടത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്.

ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ദിവസേന നൂറ് കണക്കിന് കുട്ടികളാണ് ഇസ്രയേലിന്‍റെ ക്രൂരതകള്‍ക്ക് ഇരയാകുന്നത്. അമ്മയുടെയും അച്ഛന്‍റെയും ചേതനയറ്റ ശരീരം തേടി നടക്കുന്ന ബാലകനെയും റോക്കറ്റാക്രമണം കണ്ട് ഭയന്നുവിറയ്ക്കുന്ന കുട്ടികളെയും കണ്ട് ഹൃദയം നുറുങ്ങിയവരുടെ മനസും അഭയാര്‍ത്ഥിനി എന്ന കവിതയിലുണ്ട്.

ALSO READ: കൈയെടുക്കെടാ ഗോപി; സുരേഷ് ഗോപിയുടെ സിനിമയിലും സമാനമായ രംഗം; വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News