‘പരിഗണിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു; നവകേരള സദസിൽ ഉന്നയിച്ച ആവശ്യവും ബജറ്റിൽ ഉൾപ്പെടുത്തി’: സർക്കാരിനെ പ്രശംസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

കേരള സർക്കാരിനെ പ്രശംസിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. നവകേരള സദസിൽ മുന്നോട്ടുവച്ച ആവശ്യവും ബജറ്റിൽ ഉൾപ്പെടുത്തിയെന്നാണ് കവി പറഞ്ഞത്. സി.എൻ.ശ്രീകണ്ഠൻ നായരുടെ കലി എന്ന നാടക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിൽ രണ്ട് ആവശ്യങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഒന്ന്, കൊച്ചിയുടെ സാംസ്‌കാരിക ആവശ്യങ്ങളെ നിറവേറ്റാൻ പര്യാപ്തമായ ഒരു സാംസ്‌കാരിക കേന്ദ്രം വേണം. രണ്ട്, കേരള സംസ്ഥാനത്തെ ഒരുമിച്ച് നിർത്തുന്ന മലയാള ഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും ഉച്ഛരിക്കാനും സ്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കണം.

Also Read: കൂടുതൽ സ്മാർട്ടായി കേരള പൊലീസ്; സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലും സിസിടിവി

ആ ആവശ്യങ്ങളിൽ ഒന്നായ സാംസ്‌കാരിക കേന്ദ്രത്തിന് 5 കോടി ബജറ്റിൽ വിലയിരുത്തിയതായി ഇന്ന് അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പരിഗണിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. പരിഗണിക്കുകകയും തുക അനുവദിക്കുകയും ചെയ്തതിൽ സന്തോഷം. കൊച്ചിക്കാർക്ക് വേണ്ടി ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: എൻ ഐ ടി വിഷയം; താത്കാലികമായി അടച്ചിരുന്ന ക്യാമ്പസ് ഇന്ന് പ്രവർത്തനമാരംഭിച്ചു

ഈ ഭരണ കാലത്ത് തന്നെ സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കപ്പെടുമെന്നാണ് കരുതുന്നത്. അവിടെ നാടകങ്ങൾക്ക് വേണ്ടി ഒരു തീയേറ്റർ ഉണ്ടാകുമെന്നും അവിടെ നാടകങ്ങൾ അവതരിപ്പിക്കപ്പെടുമെന്നും ഞാൻ വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News