സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു. തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം. പ്രഭാഷകന്‍, എഴുത്തുകാരന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, കലാമണ്ഡലം മുന്‍ സെക്രട്ടറി, കേന്ദ്രസാഹിത്യ അക്കാദമി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.1955‌-ൽ തൃശൂർ ജില്ലയിലെ നാട്ടികയിലാണ് ജനനം.

Also read:ട്രെയിനെ ‘പിടിച്ചുനിര്‍ത്തി’ എഐ; സംഭവം അസമില്‍, വീഡിയോ

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് ആയി പ്രവർത്തിച്ചിരുന്നു. വാക്കിന്റെ സൗന്ദര്യ ശാസ്ത്രം, വായനയുടെ ഉപനിഷത്ത്, രമണൻ എങ്ങനെ വായിക്കരുത്, അർത്ഥങ്ങളുടെ കലഹം, ആനന്ദമീമാംസ എന്നിവയാണ് അദ്ദേഹത്തിന്‍റെ കൃതികള്‍. കുറ്റിപ്പുഴ അവാർഡ്, ഫാദർ വടക്കൻ അവാർഡ് (ഉത്തരസംവേദന), കാവ്യമണ്ഡലം അവാർഡ് (നിഷേധത്തിന്റെ കല) പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News