“സോറി” എന്ന് റിപ്ലെ തന്നു; മോഹന്‍ലാലിന് മെസ്സേജ് അയച്ച അനുഭവം തുറന്നുപറഞ്ഞ് ബാലാജി ശര്‍മ

ഞാന്‍ സിനിമാ മേഖലയില്‍ പലരോടും അവസരം ചോദിക്കാറുണ്ടെന്ന് നടന്‍ ബാലാജി ശര്‍മ. സിനിമയില്‍ അവസരം ചോദിച്ചാലെ നിലനില്‍പ്പുള്ളൂവെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലാജി പറഞ്ഞു.

ബാറോസ് ചിത്രത്തിലേക്ക് അവസരം ചോദിച്ച് മോഹന്‍ലാലിന് മെസേജ് അയച്ചിട്ടുണ്ടെന്നും തനിക്ക് അദ്ദേഹം അതിന് മറുപടി തന്നുവെന്നും ബാലാജി പറയുന്നു.

‘ഓരോ സിനിമ വരുമ്പോഴും ഞാന്‍ ലാലേട്ടന് മെസേജ് അയക്കും. തിരിച്ച് റിപ്ലെ തരും. അത്രയും തിരക്കുള്ള മനുഷ്യനാണ്. ബാറോസ് തുടങ്ങിയപ്പോള്‍ ഞാന്‍ വേഷം ചോദിച്ച് മെസേജയച്ചു. ഇതില്‍ എല്ലാം ഫോറിന്‍ ആക്ടേഴ്സാണ് ബാലാജി, സോറി എന്ന് പറഞ്ഞ് ലാലേട്ടന്‍ എനിക്ക് തിരിച്ച് റിപ്ലെ തന്നു. അദ്ദേഹത്തിന് അത് മൈന്‍ഡ് ചെയ്യേണ്ട കാര്യമില്ല. എത്ര പേര് മെസേജ് അയക്കുന്നതാണ്. അതാണ് ലാലേട്ടന്‍.

ലാലേട്ടനെ പോലെ വലിയൊരു ആളോടാണ് നമ്മള്‍ ചോദിക്കുന്നത്. എന്നെ ഉപയോഗിച്ചാല്‍ മോശമാവില്ല എന്ന ധൈര്യമുള്ളതുകൊണ്ടാണ് അവസരങ്ങള്‍ ചോദിക്കുന്നത്. അവസരങ്ങള്‍ നമ്മള്‍ ചോദിച്ചാലേ കിട്ടുകയുള്ളൂ. സിനിമക്ക് നമ്മളെ ആവശ്യമില്ല. നമുക്ക് സിനിമയെ ആണ് ആവശ്യം.

മമ്മൂക്ക പറഞ്ഞ ഒരു കാര്യമുണ്ട്. ചാന്‍സുകള്‍ ചോദിച്ചുകൊണ്ടേയിരിക്കണം. എല്ലാവരും എന്നെങ്കിലും അവസരങ്ങള്‍ ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിക്കാതെ കിട്ടുന്നത് മഹാഭാഗ്യം. നമ്മളെ അന്വേഷിച്ച് ഇങ്ങോട്ട് സിനിമ വരുന്നത് എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യമല്ല.

ലാലേട്ടനെ പോലെയുള്ളവരെ അവസരങ്ങള്‍ തേടിയെത്തും. ആ സിനിമ ലാലേട്ടനിലേക്ക് പോകുന്നതാണ് ആ സംവിധായകന്റെ അവസരം. സംവിധായകന്‍ അവസരം ചോദിക്കുകയാണ് അവിടെ. അവസരങ്ങള്‍ എല്ലാവരും ചോദിക്കുന്നുണ്ട്,’ ബാലാജി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News