ബാലരാമപുരം ഗോപന്‍ സ്വാമിയുടെ മരണത്തില്‍ വിചിത്രവാദവുമായി മക്കള്‍ ; ക്ഷേത്രം വളരുന്നതില്‍ അസൂയയെന്ന് പ്രതികരണം

samadhi

ബാലരാമപുരത്ത് സമാധിയാകാന്‍ പോകുന്നു എന്ന് പറഞ്ഞ അച്ഛനെ മകന്‍ സ്ലാബിട്ട് മൂടിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് മക്കള്‍. പിതാവ് ഗോപന്‍ സ്വാമി ജീവല്‍സമാധിയായതാണെന്നാണ് മകന്‍ പറയുന്നത്. മാത്രമല്ല ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് തങ്ങളുടെ ക്ഷേത്രം വളരുന്നതില്‍ അസൂയ ഉള്ളവരാണെന്നും മക്കള്‍ പറയുന്നു. പിതാവ് പറഞ്ഞതനുസരിച്ചാണ് കര്‍മ്മങ്ങള്‍ ചെയ്തതെന്നും മകന്‍ പ്രതികരിച്ചു.

ALSO READ: പിണങ്ങി പിരിഞ്ഞ് നേതാക്കള്‍; കെ സുധാകരന്‍ – വിഡി സതീശന്‍ തര്‍ക്കം രൂക്ഷം

സംഭവത്തില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി അന്വേഷണസംഘം. ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നെയ്യാറ്റിന്‍കര സിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്മേല്‍ കലക്ടറുടെ തീരുമാനം ഇന്നറിയാം.

ALSO READ: ഭരണഘടനയെ കുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ.. ഗവര്‍ണറേ! പിന്നെ ആ പൂതിയങ്ങ് കയ്യിലിരിക്കട്ടെ, ആര്‍ലേക്കറിന് ചുട്ടമറുപടിയുമായി സിപിഐഎം നേതാവ് കെ അനില്‍കുമാര്‍

തുടര്‍ നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ചു കൂടുതല്‍ പരിശോധന നടത്തും. സംഭവത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് നാട്ടുകാരും രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം രാവിലെ ഗോപന്‍ സ്വാമി സമാധിയായി എന്ന വിവരം കാണിച്ചുകൊണ്ട് വീട്ടുകാര്‍ പോസ്റ്റുകള്‍ ഇട്ടപ്പോഴാണ് നാട്ടുകാര്‍ പോലും മരണവിവരം അറിയുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News