അതിരുകളില്ലാത്ത ലോകത്ത് ആഹ്ളാദകരമായ ഒരു ബാല്യവുമായി ബാലസംഘം കാര്‍ണിവല്‍

balasangam carnival

അതിരുകളില്ലാത്ത ലോകത്ത് ആഹ്ലാദകരമായ ഒരു ബാല്യവുമായി ബാലസംഘം കാര്‍ണിവല്‍. ബാലസംഘം സ്ഥാപക ദിനത്തില്‍ സംസ്ഥാന വ്യാപകമായാണ് കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. കുടപ്പനക്കുന്ന് വില്ലേജ് കാര്‍ണിവല്‍ എം എല്‍ എ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

അതിരുകളില്ലാത്ത ലോകത്ത് ഈ പ്രാവുകളെപോലെ ഉയരണം വാനോളം, ആഹ്ലാദകരമായ ബാല്യവുമായി, പഠിച്ചുയരുന്നതിനൊപ്പം കലാപരിപാടികളിലും അണിചേരണം… അങ്ങനെയാണ് സ്ഥാപക ദിനത്തില്‍ ബാലസംഘം കുട്ടികള്‍ക്കായി സംസ്ഥാന വ്യാപകമായി കാര്‍ണിവല്‍ സംഘടിപ്പിച്ചത്.

Also Read : കൊച്ചിന്‍ കാര്‍ണിവല്‍ കമ്മറ്റി നടത്തുന്ന പുതുവത്സരാഘോഷ പരിപാടികള്‍ ഒഴിവാക്കി

ഇ കെ നായനാറിനൊപ്പമുള്ള സെല്‍ഫി പോയിന്റ് മുതല്‍ പഠന കോര്‍ണര്‍ വരെ. ഒപ്പം വിനോദത്തിനായി വാണിജ്യ കോര്‍ണറും നാടന്‍ ചായക്കടയും. ബാലസംഘം പടുത്തുയത്തിയ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നും ആരുമില്ലാത്തവരെ ചേര്‍ത്ത്പിടിച്ചു ബാലസംഘത്തെ ശക്തമാക്കണമെന്നും എം എല്‍ എ വി കെ പ്രശാന്ത് പറഞ്ഞു.

കുട്ടികളുടെ പഠന കാര്‍ണിവലും കരകൗശല ശേഖരവും സന്ദര്‍ശിച്ച് ഇ കെ നായനാര്‍ സെല്‍ഫി കോര്‍ണറില്‍ നിന്നും ബാലസംഘം കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയുമെടുത്ത് എം എല്‍ എ മടങ്ങി. ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News