ബാലസംഘം ഏഴാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

balasangham

ബാലസംഘം ഏഴാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. എഴുത്തുകാരൻ എൻ എസ് മാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ ഇതര സംസ്ഥാന പ്രതിനിധികളടക്കം 417 പേർ പങ്കെടുക്കുന്നത് . നാളെ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

അവനവനിലേക്ക് ചുരുങ്ങാൻ നിർബന്ധിതരാകുന്ന പുതിയകാലത്ത് കൂടുതൽ വിശാലമായ സാമൂഹ്യ അനുഭവങ്ങൾ പകരാൻ ബദൽ വിദ്യാഭ്യാസ പ്രസ്ഥാനമാവുകയാണ് ബാലസംഘം. പ്രസ്ഥാനത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കോവൂരിലെ പി കൃഷ്ണപിള്ള ഹാളിൽ കെ വി രാമകൃഷ്ണൻ നഗറിൽ തുടക്കമായി. സമ്മേളനം എഴുത്തുകാരൻ എൻ എസ് മാധവൻ ഉത്ഘാടനം ചെയ്തു. വൈവിധ്യങ്ങളെ ആഘോഷിക്കുകയും എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സുമാണ് വ്യകതി വളർച്ചയ്ക്കുള്ള പ്രധാന ഘടകമെന്നും എൻ എസ് മാധവൻ പറഞ്ഞു.

ALSO READ: ടിജെഎസ് ജോർജിന് വക്കം മൗലവി സ്മാരക പുരസ്‌കാരം

പ്രവർത്തന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട് എന്നിവയിന്മേലുള്ള ഗ്രൂപ്പ് ചർച്ചയും പൊതു ചർച്ചയും ആദ്യ ദിനം നടക്കും. സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരികോത്സവം കലാസന്ധ്യയും അരങ്ങേറും. ഉദ്ഘാടന സമ്മേളനത്തിൽ LDF കൺവീനർ TP രാമകൃഷ്ണൻ, സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, സംഘാടക സമിതി ചെയർപേഴ്സൺ കെ കെ ലതിക തുടങ്ങിയവർ പങ്കെടുത്തു.14 ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 341 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. സംഘടനയുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 10 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News