ബാലസോർ ട്രെയിൻ അപകടം; ‘അജ്ഞാതർക്കെതിരെ’ എഫ്ഐആർ രജിസ്റ്റർ ചെയ്ത് റെയിൽവേ പൊലീസ്

ബാലസോർ ട്രെയിൻ അപകടത്തില്‍ അജ്ഞാതർക്കെതിരെ റെയിൽവേ നിയമത്തിലെ 153, 154, 175 വകുപ്പുകൾ പ്രകാരം റെയിൽവേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബാലസോർ റെയിൽവേ പൊലീസിലെ എസ്ഐ പപ്പുകുമാർ നായിക്കിന്റെ പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 337, 338, 304 എ (ജാമ്യമില്ലാത്തത്) & 34 എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്, ഇതിൽ “അശ്രദ്ധ മൂലമുണ്ടാകുന്ന മരണങ്ങൾ” ഉൾപ്പെടുന്ന റെയിൽവേ നിയമത്തിലെ 153 വകുപ്പ്,  “വ്യക്തികളുടെ സുരക്ഷ അപകടപ്പെടുത്തുന്നു” എന്ന കുറ്റം ഉൾപ്പെടുന്ന 154, 175 വകുപ്പുകൾ അടങ്ങിയിട്ടുണ്ട്.

അതേസമയം ബാലസോര്‍ അപകടസ്ഥലത്തെ റെയില്‍വേ ട്രാക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതിന് പിന്നാലെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി. 275 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദാരുണ അപകടത്തിന് 51 മണിക്കൂറിനുള്ളിലാണ് റെയില്‍വേ ട്രാക്ക് വീണ്ടും ഗതാഗത സജ്ജമായത്. ഈ ട്രാക്കുകളിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥലത്തുണ്ടായിരുന്നു. ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട അപകടത്തില്‍ നിരവധിയാളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരും സാധാരണക്കാരാണ്.

‘രണ്ട് ട്രാക്കുകളും പുനഃസ്ഥാപിച്ചു. 51 മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി. ട്രെയിന്‍ ഗതാഗതം ഇപ്പോള്‍ ആരംഭിക്കും,’ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ജോലിസ്ഥലത്തുള്ള നൂറുകണക്കിന് പേരുടേയും സാന്നിധ്യത്തില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതിന്റെ ഒരു വീഡിയോയും അശ്വിനി വൈഷ്ണവ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കിടുകയുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News