ഒഡീഷ ട്രെയിന്‍ അപകടം; തമിഴ്നാട്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

തമിഴ്നാട്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും തമിഴ്നാട് സര്‍ക്കാര്‍ നല്‍കും. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.

റെയിൽവേ ദുരന്തം ഉദ്യോഗസ്ഥരുടെ വീഴ്ച; പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈരളി ന്യൂസിന്

ട്രെയിനില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ അറിയുന്നവര്‍ എത്രയും വേഗം ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡിഷയിലെ നിലവിലെ സ്ഥിതി അറിയാന്‍ ഉദ്യോഗസ്ഥരുമായി നിരന്തരം പുലര്‍ത്തിക്കൊണ്ട് ഇരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഒഡീഷ: സിഗ്നല്‍ നല്‍കുന്നതിലെ പി‍ഴവ് വിളിച്ചുവരുത്തിയത് വന്‍ദുരന്തം, മോദിയുടെ പ്രഖ്യാപനം പാ‍ഴ് വാക്ക്

അതേസമയം റെയിൽവേ ദുരന്തം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈരളി ന്യൂസിന് ലഭിച്ചു. അപകടം നടന്ന ഉടനെ നടന്ന പ്രാഥമിക അന്വേഷണത്തിൽ പോയന്റ് ലൂപ് ലൈനിലേക്കായിരുന്നു എന്ന് അന്വേഷണ റിപ്പോർട്ടിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.  ഇത് ഒരിക്കലും മനുഷ്യ ഇടപെടിലില്ലാതെ നടക്കുകയില്ല. റെയിൽവെ സിഗ്നൽ വയറിങ്ങിനെ പറ്റി അറിയുന്ന ആരോ ഒപ്പിച്ച പണിയാണിതെന്ന് റെയിൽവേ അധികൃതർ പറയുന്നു.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഭുവനേശ്വറിലെ എയിംസില്‍ നിന്ന് രണ്ടംഗ ഡോക്ടര്‍മാരുടെ സംഘത്തെ ബാലസോറിലേക്കും കട്ടക്കിലേക്കും അയച്ചിട്ടുണ്ടെന്ന് മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News