ബാലസോർ ട്രെയിൻ അപകടം പ്ലാൻ ചെയ്ത അട്ടിമറിയോ? ഹൗറ ട്രെയിനിന് ലഭിച്ചത് തെറ്റായ സിഗ്നൽ

അപകടം നടന്ന സ്റ്റേഷനിലെ കമ്പ്യൂട്ടർ ഡാറ്റയനുസരിച്ച് ആദ്യമെത്തിയ ഹൗറ ട്രെയിനിന് തെറ്റായ സിഗ്നൽ ലഭിച്ചതായി കാണാം. ഇതോടൊപ്പം നൽകിയിരിക്കുന്ന സ്റ്റേഷൻ ഡാറ്റയിൽ നാല് ലൈനുകൾ ഉള്ള സ്റ്റേഷനിൽ രണ്ട് ലൂപ് ലൈനുകളിൽ ഗുഡ്സ് വണ്ടികൾ നിർത്തിയിട്ടിരിക്കുന്നത് ചുവന്ന വരയായി കാണാം. നടുവിലുള്ള രണ്ട് മെയിൻ ലൈകളിൽ രണ്ട് എക്സ്പ്രസ് വണ്ടികൾക്ക് സിഗ്നൽ കൊടുത്തതും കാണാം.

also read; റെയിൽവേ ദുരന്തം ഉദ്യോഗസ്ഥരുടെ വീഴ്ച; പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈരളി ന്യൂസിന്

പക്ഷെ എക്സ്പ്രസ് വണ്ടി മെയിൻ ലൈനിൽ പോകുന്നതിന് പകരം അതിവേഗത്തിൽ വന്ന് ലൂപ് ലൈനിലിള്ള ഗുഡ്സ് വണ്ടിയുടെ അവസാന ഭാഗത്ത് ഇടിച്ചുകയറി പാളം തെറ്റുകയായിരുന്നു. പാളം തെറ്റിയ ബോഗികൾ രണ്ടാം മെയിൻ ലൈനിലേക്കും ചിതറി തെറിച്ചു. അതിലേക്കാണ് എതിർ ദിശയിൽ വന്ന വണ്ടി ഇടിച്ചു കയറിയത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

ഒരു ട്രാക്കിൽ കോച്ചോ വൈദ്യുതി കടത്തിവിടുന്ന ഏതെങ്കിലും വസ്തുവോ വീണാൽ ഓട്ടോമാറ്റിക്കായി സർക്ക്യൂട്ട് ഷോർട്ടായി സിഗ്നൽ മാറും. ഇവിടെ കമ്പ്യൂട്ടർ ഡാറ്റ കാണിക്കുന്നത് 13 സെക്കന്റിനുള്ളിൽ രണ്ടാമത്തെ അപകടം നടന്നു എന്നാണ്. ഇത് തികച്ചും പ്ലാൻ ചെയ്ത ഒരു അട്ടിമറിയാണെന്ന് റെയിൽവേ വിദഗ്ദ്ധർ പറയുന്നു. തെറ്റായ സിഗ്നൽ വരാൻ കാരണം ഇത് തന്നെയാണെന്നും അവർ പറയുന്നു.

ലൂപ്പ് ലൈനിലേക്ക് റെയിൽ മാറ്റുന്നതിന് പോയിന്റ് മോട്ടോറുകൾ ഉണ്ട്. കൃത്യം ഏത് ലൈനിലേക്കാണോ പോയിന്റ് സെറ്റ് ചെയ്തിരിക്കുന്നത് , ആ ലൈനിലേക്ക് മാത്രമേ സിഗ്നൽ വരൂ. പക്ഷേ ഇവിടെ പോയിന്റ് ലൂപ്പ് ലൈനിലേക്കും സിഗ്നൽ മെയിൽ ലൈനിലേക്കും ആണ് വന്നത്. അപകടകാരണം മനുഷ്യ ഇടപെടലാണെന്ന് ഉറപ്പാക്കുന്നത് ഈ ഘടകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News