ബാലസോർ ട്രെയിൻ അപകടം; മൂന്ന് പ്രതികൾക്കും ജാമ്യം

BALASORE

ഒഡിഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ മുഹമ്മദ് അമീർ ഖാൻ, അരുൺ കുമാർ മഹന്ത, പപ്പു യാദവ് എന്നിവർക്കാണ് ജാമ്യം. കർശ്ശന ഉപാധികളോടെയാണ് കോടതി പ്രതികൾക്ക് ജാമ്യം നൽകിയത്.

ജസ്‌റ്റിസ് ആദിത്യ കുമാർ മൊഹപത്രയുടെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. 50000 രൂപ ബോണ്ടിന്റെയും ഇതേ തുകയുടെ തന്നെ രണ്ട് ലോക്കൽ സോൾവെന്റ് ആൾ ജാമ്യത്തിലുമാണ് ജാമ്യം.ദുരന്തം നടന്ന അതേ ഡിവിഷനിലെ ആസ്ഥാനത്ത് ഇവരെ നിയോഗിക്കരുതെന്ന് റെയിൽവേ അധികൃതരോട് നിർദേശിച്ചതടക്കം ആറ് അധിക നിബന്ധനകളാണ് കോടതി ജാമ്യ ഉത്തരവിൽ പറഞ്ഞിട്ടിരിക്കുന്നത്.

ALSO READ; പ്രളയക്കെടുതിയിൽ സ്‌പെയിൻ; മരണം 63 ആയി

2023 ജൂൺ 2 ന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപം ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്‌പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് 296  പേരാണ് മരിച്ചത്. 1,200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജൂലൈ മൂന്നിന് സിബിഐയാണ് സംഭവത്തിൽ പ്രതി ചേർത്ത മൂന്ന് പേരെയും അറസ്റ്റ് ചെയ്‌തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News