കുട്ടികളുടെ പടം വെച്ച് പരസ്യം വേണ്ട, സ്കൂൾ പരസ്യങ്ങൾ വിലക്കി ബാലാവകാശ കമ്മീഷൻ

സ്കൂളുകളുടെ പരസ്യങ്ങളിൽ നമ്മൾ എപ്പോളും കാണുന്നതാണ് കുട്ടികളുടെ ചിത്രങ്ങൾ. ചിരിച്ചും, പുസ്തകം കയ്യിൽ പിടിച്ചും നിൽക്കുന്ന കുട്ടികളില്ലാത്ത ഒരു സ്കൂൾ പരസ്യവും നമ്മൾ കണ്ടിട്ടുണ്ടാകില്ല. എന്നാൽ ഈ പ്രവണതക്ക് തടയിടാൻ തീരുമാനിച്ചിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ.

കുട്ടികളുടെ ഫോട്ടോകൾ വെച്ച പരസ്യങ്ങൾ വിലക്കിയിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. മത്സരബുദ്ധി സൃഷ്ടിക്കുന്ന ഇത്തരം ബോർഡുകൾ മറ്റ് കുട്ടികളെ മാനസികമായി തളർത്തുന്നുവെന്ന് ബാലാവകാശ കമ്മീഷൻ കണ്ടെത്തി. ഇതിനെത്തുടർന്നാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾക്ക് തടയിടാൻ കമ്മീഷൻ തീരുമാനിച്ചത്. ഈ വിലക്ക് എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്താനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്ക് നൽകി. കമ്മീഷൻ ചെയർപേഴ്സനായ കെ.വി മനോജ്‌കുമാർ അംഗങ്ങളായ സി വിജയകുമാർ, പിപി ശ്യാമളാദേവി എന്നിവരുടെ ഫുൾ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News