ഫ്രാൻസ് ഫുട്ബോളിന്റെ പുരസ്കാര ജേതാക്കളെ അറിയാം

Ballon d' Or winners

പ്രവചനങ്ങളെ അട്ടിമറിച്ച് സമകാലീന ഫുട്ബോളിലെ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ റോഡ്രി ബലൻ ഡി ഓർ സ്വന്തമാക്കി. സ്പാനിഷ് ടീമിനായും ക്ലബ്ബ് ഫുട്ബോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കായും ഉജ്ജ്വല പ്രകടനമായിരുന്നു റോഡ്രി കാഴ്ചവെച്ചത്. തുടർച്ചയായി രണ്ടാം തവണ സ്പാനിഷുകാരി ഐറ്റാനാ ബോണ്‍മാറ്റി വനിതാ ബാലന്‍ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി.

മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സലോണയുടെ സ്പാനിഷ് താരം ലമീൻ യമാലിനീണു ലഭിച്ചത്. 21 വയസ്സിനു താഴെയുള്ള താരങ്ങളെയാണ് കോപ്പ ട്രോഫിക്ക് തെരഞ്ഞെടുക്കുന്നത്. ആദ്യമായി 18 വയസിനു താഴെയുള്ള താരം പുരസ്കാരം സ്വന്തമാക്കി എന്ന നേട്ടവും ലമീൻ യമാലിനുണ്ട്.

Also Read: വനിതാ ഫുട്‌ബോള്‍ രത്‌നം ഐറ്റാന ബൊന്‍മാട്ടി തന്നെ; വനിതാ ബാലന്‍ ഡി ഓറും സ്‌പെയിനിലേക്ക്

മികച്ച ഗോൾകീപ്പർക്ക് നൽകുന്ന ലെവ് യാഷിൻ പുരസ്കാരം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് എമിലിയാനോ ഈ പുരസ്കാരം നേടുന്നത്.

ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് സൂപ്പർതാരം ഹാരി കെയനും, ഫ്രാൻസ് താരം കിലിയൻ എംബപ്പെയും മികച്ച സ്ട്രൈക്കർക്കുള്ള ​ഗേർഡ് മുള്ളർ പുരസ്കാരം പങ്കിട്ടു.

Also Read: ബാലന്‍ ഡി ഓറിന് പുതിയ അവകാശി; ഫുട്‌ബോള്‍ രാജകുമാരനായി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രി

മികച്ച പരിശീലകർക്കുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം പുരുഷ ഫുട്ബോളിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയും. വനിത ഫുട്ബോളിൽ ചെൽസി, യുഎസ്എ ടീമുകളുടെ മാനേജർ എമ്മ ഹെയ്‌ൽസിനെയും മികച്ച പരിശീലകയായി തെരഞ്ഞടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here