ബാള്‍ട്ടിമോര്‍ അപകടം; ചരക്കുകപ്പലിലെ ഇന്ത്യന്‍ ക്രൂവിനെ വംശീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍, വീഡിയോ

ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ യുഎസിലെ ഒരു വെബ്‌കോമിക്ക് ഫോക്‌സ് ഫോഡ് കോമിക്‌സ് തയ്യാറാക്കിയ കാര്‍ട്ടൂണ്‍ വിവാദത്തില്‍. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ക്രൂവിനെ അപമാനിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിടക്കം കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വംശീയമായ അധിക്ഷേപമാണിതെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ക്രൂവിന്റെ സമയോചിതമായ ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു അധിക്ഷേപം നടന്നിരിക്കുന്നത്.

ALSO READ:  ‘മമ്മൂട്ടി ചെയ്‌ത ആ കഥാപാത്രങ്ങളിലേക്ക് മോഹൻലാലിനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല’, സംവിധായകൻ ഭദ്രൻ പറയുന്നു

അപകടത്തിന് തൊട്ടുമുമ്പ് ഡാലി കപ്പലിന്റെ ഉള്ളില്‍ നിന്നുള്ള അവസാന റെക്കോര്‍ഡിംഗ് എന്ന കുറിപ്പോടെ പുറത്തുവിട്ട കാര്‍ട്ടൂണില്‍ ഇന്ത്യക്കാരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അര്‍ധനഗ്നരായി നീളമുള്ള ഒരു ലങ്കോട്ടി മാത്രം ധരിച്ചിരിക്കുന്ന രീതിയിലാണ് ഇതില്‍ ഇന്ത്യക്കാരായ കപ്പല്‍ ക്രൂവിനെ ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല ഇതിനൊപ്പം പരസ്പരം പഴിച്ച് അസഭ്യം പറയുന്ന ശബ്ദരേഖയും ചേര്‍ത്തിട്ടുണ്ട്. ചിലര്‍ തലപ്പാവും ധരിച്ചിട്ടുണ്ട്.

ALSO READ: മുക്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നില്‍ സ്ലോ പോയിസണ്‍? സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ്

കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും പറ്റാപ്‌സ്‌കോ നദിയിലൂടെ കപ്പല്‍ പാലത്തിനടുത്തേക്ക് നീങ്ങുകയാണെന്നും അപായസന്ദേശം ഹാര്‍ബര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കാന്‍ ക്രൂവിന് കഴിഞ്ഞത് കൊണ്ടാണ് പാലത്തിലെ ഗതാഗതം തടഞ്ഞ് അപകടത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk