ആറു പേര്‍ക്ക് ജീവഹാനി സംഭവിച്ച യുഎസിലെ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന സംഭവം നടന്ന് ഏഴ് ആഴ്ച പിന്നിടുമ്പോഴും ഇന്ത്യന്‍ നാവികര്‍ കപ്പലില്‍ തന്നെ. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഒരു ശ്രീലങ്കന്‍ നാവികന്‍ ഉള്‍പ്പെടെയാണ് കപ്പലില്‍ കുടുങ്ങി കിടക്കുന്നത്. പറ്റാപ്‌സ്‌കോ നദിക്ക് കുറേകേയുള്ള 2.6 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന നാലു ലെയ്ന്‍ പാലത്തില്‍ മാര്‍ച്ച് 26നാമ് 984 അടിയുള്ള ദാലിയെന്ന കപ്പലിടിച്ച് കയറിയത്. ഇരുപത് ഇന്ത്യക്കാരും ഒരു ശ്രീലങ്കന്‍ പൗരനുമാണ് കപ്പലിലുള്ളത്. അപകടത്തിന് ശേഷവും കപ്പലില്‍ തന്നെ തുടരുന്ന ഇവര്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്.
അതേസമയം ഇവരുടെ മൊബൈല്‍ ഫോണുകള്‍ എഫ്ബിഐ പിടിച്ചെടുത്തിരുന്നു. ഇവര്‍ക്ക് പുതിയ ഫോണുകള്‍ നല്‍കിയെന്നും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ദാലി കപ്പലിന്റെ ഉടമസ്ഥരായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് അധികൃതരുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. ദാലിയുടെ മുന്‍വശത്തായി കുടുങ്ങി കിടക്കുന്ന പാലത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ നിയന്ത്രിത സ്‌ഫോടനങ്ങള്‍ യുഎസ് അധികൃതരുടെ നേതൃത്വത്തില്‍ നടന്നു. ഇതോടെ ആഴ്ചകള്‍ക്ക് മുന്‍പ് തകന്ന പാലത്തിന്റെ നീക്കം ചെയ്യേണ്ട ഭാഗങ്ങള്‍ മെരിലാന്റിലെ പാറ്റപ്‌സ്‌കോ നദിയിലേക്ക് മുങ്ങിപ്പോയി. ജീവനക്കാരെ വിട്ടയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ സ്‌ഫോടനം നടത്തിയത്. എന്നാല്‍ കൃത്യമായി എന്നാണ് ജീവനക്കാരുള്‍പ്പെടെയുള്ള കപ്പലിനെ വിട്ടയക്കുന്നതെന്ന് വ്യക്തമല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here