അവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ല; ബാള്‍ട്ടിമോർ കപ്പലപകടത്തെ തുടർന്നുള്ള തെരച്ചിൽ അവസാനിപ്പിച്ചു

അമേരിക്കയിൽ ബാള്‍ട്ടിമോർ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേർക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. തെരച്ചില്‍ തുടര്‍ന്നാലും അവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ല എന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കാണാതായ ആറുപേരും അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ്.

ALSO READ: ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയി; ചിത്രം കണ്ടതിനുശേഷം നിറകണ്ണുകളോടെ നജീബ്

മുൻപ് രണ്ട് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തില്‍ നിന്ന് അപകടസമയത്ത് താഴേക്ക് വീണ വാഹനങ്ങള്‍ കണ്ടെടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അതേസമയം ഇടിച്ച കപ്പലിൽ ഉണ്ടായിരുന്ന 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചെങ്കിലും വിശദാംശങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അമേരിക്കയിൽ സര്‍ക്കാര്‍തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത് ഗതാഗതസുരക്ഷാ വിഭാഗത്തിന്‍റെ 24 അംഗ സംഘമാണ്.

ALSO READ: ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് അപകടം; രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

യുഎസിലെ ബാള്‍ട്ടിമോര്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ പറ്റാപ്‌സ്‌കോ നദിയില്‍ വീണ പിക്കപ്പ് ട്രക്കലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. ഇവര്‍ പാലത്തിലെ അറ്റകുറ്റപണി നടത്തിയിരുന്ന നിര്‍മാണ തൊഴിലാളികളാണ്. കപ്പലിടിച്ച് പാലം തകര്‍ന്ന് 35 മണിക്കൂറിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News