മൂന്നാറിൽ രണ്ട് നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളുടെ നിർമാണത്തിന് വിലക്കേർപ്പെടുത്തി ഇടക്കാല ഉത്തരവ്

മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിനാണ് താൽക്കാലിക വിലക്ക് കോടതി ഏർപ്പെടുത്തിയത് . മൂന്നാറിലെ പരിസ്ഥിതി – കെട്ടിട നിര്‍മാണങ്ങളുടെ ബന്ധപ്പെട്ട നിരവധി കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. ഇതില്‍ ചീഫ് ജസ്റ്റിസ് ഇടപെട്ട്, മൂന്നാറിലെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

Also Read: വട്ടോളി എന്ന ഔഷധസസ്യം ചർച്ചയാവുന്നു; ക്ഷേത്രത്തിൽ പൂത്തത് അപൂർവ്വസസ്യമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്

വീണ്ടും കേസ് പരിഗണിക്കുന്നത് വരെയാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഇത് പ്രകാരം രണ്ടാഴ്ച വിലക്ക് നിലനിൽക്കും.കേസില്‍ ഒമ്പത് പഞ്ചായത്തുകളെ ഹൈക്കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. വയനാട് പോലുള്ള പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങള്‍ എന്തുകൊണ്ട് മൂന്നാറില്‍ നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News