സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്ക് നിരോധനമേർപ്പെടുത്തി ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി. ഇവര്‍ സംഘടിപ്പിക്കുന്ന വിനോദയാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകനായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി.
എസ് എസ് എല്‍ സി ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളോട് അനുബന്ധിച്ചും അല്ലാതെയും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും പാരലല്‍ കോളേജുകളിലും രാത്രികാല പഠന ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ഇത് വെല്ലുവിളിയാണ് എന്ന കാരണത്താലാണ് നിരോധനം. രക്ഷിതാക്കള്‍ക്കും ഇത് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും. അതുകൊണ്ട് രാത്രികാല ക്ലാസുകള്‍ പൂര്‍ണമായും നിരോധിക്കുകയാണെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സ്‌കൂളിലെ പഠന സമയത്തിനു ശേഷം വീണ്ടും മണിക്കൂറുകള്‍ നീളുന്ന ഈ രാത്രികാല പഠന ക്ലാസുകള്‍ അശാസ്ത്രീയമാണ്.
also read: നടൻ ബാലക്കെതിരെ പൊലീസ് കേസെടുത്തു
കൂടാതെ പാരലല്‍ കോളേജുകളിലും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും പഠന വിനോദയാത്രകള്‍ നിര്‍ത്തലാക്കി. പഠന വിനോദയാത്രകള്‍ക്ക് കൃത്യമായ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.എന്നാൽ അത് ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളേജുകളും പാലിക്കുന്നില്ലെന്നും വിനോദയാത്രക്കായി കുട്ടികളെയും രക്ഷിതാക്കളെയും നിര്‍ബന്ധിക്കുന്നെന്നും ഉത്തരവില്‍ പറയുന്നു.
also read: പ്രാർത്ഥനകൾ വിഫലമായി; ആൻ മരിയ യാത്രയായി
തുടര്‍ നടപടികള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍, എന്നിവര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്റെ ശുപാര്‍ശയില്‍ സെക്രട്ടറിമാര്‍ സ്വീകരിച്ച് നടപടികള്‍ 60 ദിവസത്തിനുള്ളില്‍ രേഖാമൂലം കമ്മീഷനെ അറിയിക്കുകയും വേണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here