സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതിനും കോച്ചിങ് സെന്‍റർ നടത്തുന്നതിനും വിലക്ക്

സംസ്ഥാന സർക്കാർ ഉദ്യോഗത്തില്‍ ഇരുന്നുകൊണ്ട് ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ സർക്കാർ ജീവനക്കാരിൽ ചിലർ ട്യൂഷനെടുക്കുകയും കോച്ചിങ് സെന്‍റർ നടത്തുകയും ചെയ്യുന്നുണ്ടെന്ന് പരാതിയെ തുടര്‍ന്നാണ് നടപടി.

ALSO READ: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതായോ കോച്ചിങ് സെന്‍റർ നടത്തുന്നതായോ കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണത്തിന് ശേഷം കർശന നടപടി എടുക്കും.

2020ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിന് നിയമപരമായ അംഗീകാരം നൽകുന്നതിനാണ് ഇപ്പോൾ കെഎസ്ആർ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്. പ്രതിഫലം കൈപ്പറ്റി സർക്കാർ ജീവനക്കാർ സ്വകാര്യ ട്യൂഷൻ ക്ലാസുകളെടുക്കുന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ALSO READ: അജിത് ഡോവലും നിര്‍മ്മല സീതാരാമനും, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News