ബം​ഗ്ലാദേശിനെ ചുരുട്ടിക്കൂട്ടി അഫ്​ഗാനിസ്ഥാനും; ഒന്നാം ഏകദിനത്തിൽ വൻ വിജയം

Afganisthan vs Bangladesh

ബം​ഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ. 92 റൺസിന്റെ കൂറ്റൻ വിജയമാണ് അഫ്​ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ 49.4 ഓവറിൽ 235 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബം​ഗ്ലാദേശിന് 34.3 ഓവറിൽ 143 റൺസ് എടുക്കാനെ സാധിച്ചുള്ളു.

ടോസ് നേടിയ അഫ്​ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം അടിപതറിയ അറ്​ഗാനിസ്ഥാന് 71 റൺസെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി. ആറാം വിക്കറ്റിൽ നായകൻ ഹസമത്തുള്ള ഷാഹിദിയും മുഹമ്മദ് നബിയും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഭേദപ്പെട്ട സ്കോറിലേക്കെത്താൻ അഫ്​ഗാനിസ്ഥാന് കഴിഞ്ഞത്.

Also Read: സംസ്ഥാന സ്‌കൂള്‍ കായികമേള: രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍, മുന്നേറ്റം തുടർന്ന് തിരുവനന്തപുരം

ആറാം വിക്കറ്റിൽ 104 റൺസിന്റെ കൂട്ടുകെട്ടുയ‍ർത്തിയ സഖ്യത്തിൽ ഷാഹിദി 52 റൺസും നബി 84 റൺസും നേടി. ബം​ഗ്ലാദേശിനു വേണ്ടി ടസ്കിൻ അഹമ്മദും മുസ്തഫിസൂർ റഹ്മാനും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി.

Also Read: ഐപിഎല്ലിലെ വിലപിടിപ്പുള്ളവര്‍ ഇവര്‍; കോടിക്കിലുക്കത്തില്‍ ഇന്ത്യന്‍ താരങ്ങള്‍

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബം​ഗ്ലാദേശ് രണ്ടിന് 120 എന്ന ശക്തമായ നിലയിലെത്തി. നജ്മുൾ ഹൊസൈൻ ഷാൻ 47 റൺസും. സൗമ്യ സർക്കാർ 33 റൺസും, മെഹിദി ഹസൻ മിറാസ് 28 റൺസുമെടുത്തു. ശക്തമായ നിലയിൽ നിന്ന് 23 റൺസിനിടെ ബം​ഗ്ലാദേശ് എട്ട് വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെയാണ് 143 റൺസിൽ ബം​ഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here