രാത്രിയിലെ ഉറക്കം ശരിയാകാൻ എന്തൊക്കെ കഴിക്കണം ? നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഏതെങ്കിലും ഭക്ഷണമോ, പാനീയമോ ഉണ്ടോ? ഉണ്ട്, എന്നത് തന്നെയാണ് ഇതിൻ്റെ ഉത്തരം. നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന നിരവധി പാനീയങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും ഈസിയായി തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ബനാന- ആൽമണ്ട് സ്മൂത്തി.ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ബനാന- ആൽമണ്ട് സ്മൂത്തി എങ്ങനെ തയാറാക്കാം?
ആവശ്യമായ ചേരുവകൾ
പഴം- 1
ബദാം മിൽക്ക്- ഒരു കപ്പ്
ബദാം ബട്ടർ- ഒരു ടേബിൾ സ്പൂൺ
ഐസ്- ഒന്നര കപ്പ്
ഫ്ലാക് സീഡ്- ഒരു പിടി
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു മിക്സിയുടേയോ, ജ്യൂസറിൻ്റെയോ ജാറെടുക്കുക. ഇനി പഴം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഇതിലേക്ക് ചേർക്കാം.ശേഷം ഒരു ടേബിൾ സ്പൂൺ, ബദാം ബട്ടർ, ഒരു പിടി ഫ്ലാക് സീഡ്, ഒന്നര കപ്പ് ഐസ് എന്നിവ ചേർക്കാം.അവസാനമായി ഇതിലേക്ക് പാലൊഴിക്കാം. ഇനി ഇത് അടിച്ചെടുക്കാം. ശേഷം മറ്റൊരു ഗ്ലാസിലേക്ക് ഇത് പകരാം. ഇതോടെ ബനാന- ആൽമണ്ട് സ്മൂത്തി റെഡി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here