ഏത്തപ്പഴവും റാഗിയും ഉണ്ടോ ? കിടിലം ഒരു ഹെൽത്തി സ്നാക്ക്സ് തയ്യാറാക്കാം. ചായക്കൊപ്പം കഴിക്കാനും കുട്ടികൾക്ക് നൽകാനും ഇത് നല്ലതാണ്. മധുരം ഉള്ളത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് ഇഷ്ട്ടമാകും.
ഏത്തപ്പഴം – 2
റാഗി – 1/ 2 കപ്പ് മതി
നിലക്കടല
നെയ്യ്
തേങ്ങ- അര കപ്പ്
ശർക്കരപ്പാനി
ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഒരു പിടി അളവിൽ നിലക്കടല ഇട്ടു കൊടുക്കുക. നിലക്കടയുടെ ചൂടൊന്ന് മാറുമ്പോൾ അതെടുത്ത് മാറ്റാം. അതേ പാനിലേക്ക് ഒരു ടേബി അളവിൽ നെയ്യ് ഒഴിക്കുക . അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച പഴമിട്ട് ഇളക്കി മിക്സ് ചെയ്തെടുക്കണം. പഴം നല്ല രീതിയിൽ ഉടഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങ, റാഗി പൊടി എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതോടൊപ്പം വറുത്തുവെച്ച നിലക്കടല മിക്സിയിൽ ക്രഷ് ചെയ്തെടുത്ത് ചേർക്കുക. ശേഷം മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി കൂടി ഇതിലേക്ക് ചേർക്കണം.
also read: ജോജു ജോർജിന് ഇഷ്ടപെട്ട ബ്രെഡും ബീഫ് സ്റ്റ്യൂവും; കിടിലം ബ്രേക്ഫാസ്റ്റ് തന്നെ
വാഴയില ചെറിയ കഷണങ്ങളായി മുറിച്ച് തയ്യാറാക്കി വെച്ച മാവിന്റെ കൂട്ടിൽ നിന്നും ഓരോ ഉരുളകളാക്കി എടുത്ത് പരത്തി വാഴയിലയിൽ പൊതിയുക , ശേഷം ആവി കയറ്റുക. ടേസ്റ്റി ആയ സ്നാക്ക്സ് തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here