ചായക്കൊപ്പം കഴിക്കാൻ ബനാന ബ്രോസ്റ്റഡ്; വീട്ടിൽ തന്നെ തയ്യാറാക്കാം

ചായക്കൊപ്പം കഴിക്കാൻ ബനാന ബ്രോസ്റ്റഡ് ആയാലോ. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് ബനാന ബ്രോസ്റ്റഡ് തയ്യാറാക്കാം. അതിനായി പഴം , ഗോതമ്പ് പൊടി, കോൺഫ്ലവർ, പഞ്ചസാര, മഞ്ഞൾ പൊടി ,ഉപ്പ് വെള്ളം ,ഹണി കോട്ടഡ് കോൺഫ്ലേക്സ് എണ്ണ എന്നിവ എടുക്കണം.

ALSO READ: ‘ബേപ്പൂരിൽ മരണപ്പെട്ട 14 വയസ്സുള്ള കുട്ടിയുടെ പരിശോധനാഫലം പൂനയിൽ നിന്നും വന്നിട്ടില്ല’, വെസ്റ്റ് നൈൽ സ്ഥിരീകരിക്കാനായില്ല: ആരോഗ്യമന്ത്രി

തയ്യാറാക്കുന്നതിനായി പഴം തൊലി കളഞ്ഞതിനു ശേഷം ചെറുതായി നുറുക്കിയെടുക്കാം മറ്റൊരു പാത്രത്തിൽ കോൺഫ്ലവർ, ഗോതമ്പ് പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പും ഒരു നുള്ള് , ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കോൺഫ്ലേക്സ് ഒരു പാത്രത്തിലേക്ക് ഇട്ടശേഷം കൈ വച്ച് ചെറുതായിട്ടൊന്ന് പൊടിച്ചെടുക്കുക.

ശേഷം നുറുക്കിവച്ച പഴം കഷ്ണങ്ങൾ മാവിൽ മുക്കി അതിനു ശേഷം കോൺഫ്ലേക്സിൽ പൊതിയുക. എല്ലാം ഇതേപോലെ ചെയ്തതിനു ശേഷം ചൂടായ എണ്ണയിൽ  ഫ്രൈ ചെയ്തെടുക്കാം സ്വാദിഷ്ടമായ ബനാന ബ്രോസ്റ്റഡ് റെഡി.

ALSO READ: വിഐപി മണ്ഡലങ്ങളുമായി അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ്; ആശങ്കയോടെ മുന്നണികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News