യാത്രപോകുന്നതിനിടയില്‍ കഴിക്കാനായി പലഹാരങ്ങള്‍ നമ്മള്‍ പലപ്പോഴും കടകളില്‍ നിന്നും വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇനിമുതല്‍ നമുക്ക് വീട്ടില്‍ നിന്നും ഇതൊക്കെ തയ്യാറാക്കിക്കൊണ്ട് പോയാലോ ? വളരെ സിംപിളായി വാഴയ്ക്ക ഉപ്പേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
Also Read : ത്രിതല വാഴ സംരക്ഷണം എങ്ങനെ ?
ചേരുവകള്‍
1.വാഴയ്ക്ക 11/2 കിലോ
2. വെളിച്ചെണ്ണ – 1കിലോ
3. ഉപ്പ്
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞു വൃത്തിയാക്കിയ വാഴയ്ക്ക 4, 5 മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ത്തിടുക.
വളരെ നേര്‍ത്ത രീതിയില്‍ വാഴയ്ക്ക മുറിച്ച് ചെറിയ കഷ്ണങ്ങള്‍ ആക്കുക.
വലിയ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് വാഴയ്ക്ക പൊരിച്ചെടുക്കുക.
Also Read ; കൂട്ടുകാരനെ പറ്റിച്ച് ടൂറിന് പോകാന്‍ ഒരുങ്ങുകയാണോ ? ഇതാ മൂന്ന് സ്‌പോട്ടുകള്‍, മുന്നില്‍ പീരുമേട്
ക്രിസ്പ് ആവുന്നത് വരെ മാത്രമേ എണ്ണയില്‍ പൊരിക്കാവു.
ശേഷം വാഴയ്ക്ക കോരിമാറ്റി അല്‍പം ഉപ്പ് വിതറണം.
കറുമുറെ കഴിക്കാന്‍ വാഴയ്ക്ക ഉപ്പേരി തയ്യാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here