ഏത്തപ്പഴവും തേങ്ങാപാലും കൊണ്ട് രുചികരമായ ഒരു ഐറ്റം വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കാം. കുട്ടികൾക്ക് ഇത് ഏറെ ഇഷ്‍ടമാകും ഈ വിഭവം. പത്തിരിയുടെയും അപ്പത്തിന്റെയും ഇടിയപ്പത്തിന്റെയും ഇത് കൂടെ കൂട്ടിക്കഴിക്കാം. ഇത് ഉണ്ടാക്കുന്നതിനായി ഏത്തപ്പഴം, തേങ്ങാപാൽ , ഏലക്ക പൊടിച്ചത് , കുറച്ച് അരിമാവ് , പഞ്ചസാര എന്നിവ എടുക്കുക.
ഏത്തപ്പഴം രണ്ടോ മൂന്നോ കഷണങ്ങളാക്കി നീളത്തിൽ കനം കുറച്ച് അരിയുക.(ആവശ്യത്തിനനുസരിച്ച് ഈത്തപ്പഴം എടുക്കാം) തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മാറ്റിവെയ്ക്കുക. ശേഷം ഒരു പാനിലേക്ക് ഏത്തപ്പഴം മുറിച്ചത് ഇടുക. ഇതിലേക്ക് രണ്ടാം പാലും ചേർത്ത് വേവിക്കുക, ശേഷം പഞ്ചസാരയും ഏലക്കാപൊടിച്ചതും ചേർക്കുക. ഒരു നുള്ള് ഉപ്പും ചേർക്കാം. കുറുകുന്നതിനായി ലേശം അരിമാവ് വെള്ളത്തിലോ തേങ്ങാപാലിലോ കലക്കി ഇതിലേക്ക് ചേർക്കണം. അടിയിൽ പിടിക്കാതിരിക്കാൻ ഇടക്ക് ഇടക്ക് ഇളക്കണം. പഴം വെന്തുവരുമ്പോൾ ഒന്നാം പാൽ ചേർത്ത് ചെറുതായി ഒന്ന് ഇളക്കുന്നതോടെ രുചികരമായ ഈ വിഭവം തയ്യാറാകും.
ALSO READ: ശശികുമാറും ലിജോമോൾ ജോസും ഒന്നിക്കുന്ന ചിത്രം: ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here