ചായക്കൊപ്പം പഴം നിറച്ചതാകാം

വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു സ്നാക്ക്സ് തയ്യാറാക്കാം. മലബാർ സൈഡുകളിൽ കണ്ടുവരുന്ന ഈ വിഭവം ഇപ്പോൾ എല്ലായിടത്തും സാധാരണമാണ്. പഴം പൊരിയും കായപോളയും മാത്രമല്ല പഴം നിറച്ചതും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. അതിനായ്യി അതികം ചേരുവകൾ ഒന്നും ആവശ്യമില്ല.

ആവശ്യം വേണ്ട ചേരുവകൾ

ഏത്തപ്പഴം -ആവശ്യത്തിന്

തേങ്ങ ചിരകിയത്- ഒരുകപ്പ്

പഞ്ചസാര – ആവശ്യത്തിന്

ഗോതമ്പുപ്പൊടി- അരകപ്പ്

മഞ്ഞൾപ്പൊടി-ഒരു നുള്ള്

also read: നിങ്ങൾ ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ? ഇങ്ങനെ ഉണ്ടാക്കിയാൽ ടേസ്റ്റ് വേറെ ലെവൽ!

എത്ര പഴം നിറച്ചതാണോ വേണ്ടത് അതിനനുസരിച്ച് ഏത്തപ്പഴം എടുക്കുക. ഇത് നടുവേ നീളത്തിൽ കീറി അതിനുള്ളിലെ കറുത്ത ഭാഗങ്ങൾ എടുത്തു മാറ്റുക. ഇതിനകത്തേക്ക് തേങ്ങ ചിരകിയത്, പഞ്ചസാര, എലക്കയും അണ്ടിപ്പരിപ്പും കിസ്മിസും എന്നിവ ഒന്നിച്ചാക്കി ഇളക്കുക. ഈ കൂട്ട് ആവശ്യാനുസരണം പഴത്തിന്റെ അകത്തേക്ക് നിറയ്ക്കുക. ശേഷം ഗോതമ്പുപ്പൊടിയും പഞ്ചസാരയും എള്ളും മഞ്ഞൾപ്പൊടിയും കൂടി വെള്ളമൊഴിച്ച് കട്ടിയിൽ കലക്കുക. ശേഷം ഒരു പരന്ന പാനിൽ എണ്ണ ചൂടാക്കി ഏത്തപ്പഴം ഈ മാവിൽ മുക്കി കീറിയ വശം മുകളിൽ വരത്തക വിധത്തിൽ എണ്ണയിൽ മൊരിച്ച് എടുക്കുക. കിടിലം ഒരു ഈവെനിംഗ് സ്നാക്ക്സ് തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News