3 മിനിറ്റിലുണ്ടാക്കാം കിടിലന്‍ ഏത്തപ്പഴം പുളിശ്ശേരി

വീട്ടില്‍ ഏത്തപ്പഴം ഉണ്ടോ? എങ്കില്‍ 3 മിനിറ്റില്‍ തയ്യാറാക്കം കിടിലന്‍ ഏത്തപ്പഴം പുളിശ്ശേരി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ…

ആവശ്യമായ ചേരുവകള്‍…

ഏത്തപ്പപഴം – 1 എണ്ണം
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
മുളക് പൊടി – 1/2 ടീസ്പൂണ്‍
തേങ്ങ – 1/4 കപ്പ്
പച്ചമുളക് – 2 എണ്ണം
ജീരകം – 1/8 ടീസ്പൂണ്‍
തൈര് – 1/4 കപ്പ്
വെളിച്ചെണ്ണ – 1 ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ചുവന്ന മുളക് – 2 എണ്ണം
ഉലുവപ്പൊടി – ഒരു പിഞ്ച്
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്

ALSO READ:ഉച്ചയ്ക്ക് ചൂടു ചോറിനൊപ്പം പച്ച കുരുമുളക് അരച്ച നാടൻ മത്തി പൊരിച്ചത് ആയാലോ ?

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം നാലായി മുറിച്ച് ശേഷം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. മിക്‌സിയില്‍ തേങ്ങയും പച്ചമുളകും ജീരകവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പഴം വെന്തുവരുമ്പോള്‍ അതിലേക്ക് ഈ കൂട്ട് ചേര്‍ത്ത് ഇളക്കുക. തൈര് കൂടി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കടുകും മുളകും കറിവേപ്പിലയും ഉലുവ പൊടിയും ചേര്‍ത്ത് വറുത്തിടുക. പുളിശേരി തയ്യാര്‍!!!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News