ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകള്‍

ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല (ബിഎച്ച്യു), വാരണാസി. ഫിനാന്‍സിലും അക്കൗണ്ട്സിലും ഓഡിറ്റിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒക്ടോബര്‍ മൂന്ന് വരെ അപേക്ഷിക്കാം. ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ ഫോമും മറ്റ് ഡോക്യുമെന്റുകളും രജിസ്ട്രാറുടെ ഓഫീസില്‍ ഒക്ടോബര്‍ ഏഴിനകം ലഭിക്കണം. യൂണിവേഴ്സിറ്റി ഫണ്ടുമായി ബന്ധപ്പെട്ട ചുമതലകളും ഉത്തരവാദിത്വങ്ങളുമാകും ഫിനാന്‍സ് ഓഫീസര്‍ വഹിക്കേണ്ടത്.

ALSO READ:തദ്ദേശ അദാലത്തിൽ നടൻ വിജിലേഷിന്റെ പരാതിക്ക് സൂപ്പർ ക്ലൈമാക്സ്; അര മണിക്കൂറിനകം ഒക്യുപൻസി സർട്ടിഫിക്കറ്റ് മന്ത്രി എം ബി രാജേഷ് നേരിട്ട് കൈമാറി

യോഗ്യത

ഗവണ്‍മെന്റ് തലത്തില്‍ ഗ്രേഡ് പേ 8,700യോ അല്ലെങ്കില്‍ തത്തുല്യമോ കൈപ്പറ്റുകയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഗ്രേഡ് പേ 7,600 രൂപ കൈപ്പറ്റുകയും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്കും ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News