ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വെടിവെയ്പ്പ്, വേട്ട സംഘത്തിലെ ഒരാൾ മരിച്ചു

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വേട്ടയ്ക്ക് അതിക്രമിച്ച് കടന്ന ഒരു സംഘം ആളുകളും തമ്മിൽ വെടിവെയ്പ്പ്. വേട്ട സംഘത്തിലെ ഒരാൾ വെടിയേറ്റ് മരിച്ചു. ഭീമനബീഡ് സ്വദേശി മനു (27) ആണ് മരിച്ചത്. മാൻവേട്ടയ്ക്കായാണ് സംഘം കാട്ടിൽ കയറിയതെന്ന് വനം വകുപ്പ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വേട്ടസംഘം ആദ്യം വെടിയുതിർക്കുകയായിരുന്നു.

ALSO READ: ശരിക്കും നരബലി നടന്നിരുന്നു, പക്ഷെ അത് നടത്തിയത് ആന്റണിയല്ല, ലിയോ ദാസ്; തെളിവ് നിരത്തി സോഷ്യൽ മീഡിയ

നാടൻ തോക്കുകൾ ഉപയോഗിച്ചാണ് ഇവർ വെടി വെച്ചത്. തുടർന്ന് സ്വയരക്ഷയ്ക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ തിരികെ വെടി വെച്ചപ്പോഴാണ് മനുവിന് വെടിയേറ്റത്. യുവാവിന് വെടിയേറ്റതോടെ സംഘത്തിലെ ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ മനുവിന്റെ ബന്ധുക്കൾ വനംവകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News