ബാംഗ്ലൂര്‍ ട്വന്റി ട്വന്റി; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ബാംഗ്ലൂര്‍ ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് ജയം. വിജയം 6 റണ്‍സിന്. ഓസിസിനെ  4-1ന് തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 9.1 ഓവറില്‍ 55 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. തുടക്കത്തില്‍ വമ്പനടിക്ക് ശ്രമിച്ച യശസ്വി ജയ്‌സ്വാളിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോര്‍ 33 ല്‍ നില്‍ക്കെയാണ് 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് താരം പുറത്താകുന്നത്. പിന്നീട് ഋതുരാജ്(10), സൂര്യകുമാര്‍(5), റിങ്കു സിങ്(6), എന്നിവരും പുറത്തായി.

Also Read: ഖത്തറില്‍ റസിഡന്‍സ് വിസിറ്റ് വിസകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചു

ജിതേഷ് ശര്‍മ്മയും ശ്രേയസ് അയ്യരും സ്‌കോര്‍ 97 ല്‍ എത്തിച്ചു. 16 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത താരത്തെ ആരോണ്‍ ഹാര്‍ഡി പുറത്താക്കി. പിന്നീടെത്തിയ അക്ഷര്‍ പട്ടേല്‍ 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി ചെറുത്തു നില്‍പ് നടത്തിയത് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്‌കോര്‍ 143 ല്‍ നില്‍ക്കെ അക്ഷര്‍ പട്ടേല്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ ശ്രേയസും മടങ്ങി. പിന്നീടെത്തിയ ബിഷ്‌ണോയിയും അര്‍ഷദീപും രണ്ട് റണ്‍സ് വീതം നേടി സ്‌കോര്‍ 160 ല്‍ എത്തിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News