ഐപിഎല്ലില്‍ ഹൈദരബാദിനെതിരെ ബെംഗളൂരുവിന് ജയം

ഐപിഎല്ലില്‍ സണ്‍റൈഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂരുവിന് ജയം.8 വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂരു സണ്‍റൈഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.

ഹെന്റിച്ച് ക്ലാസന്റെ ക്‌ളാസ് ബാറ്റിങ്ങിന് കോലിയും ഡുപ്ലെസിയും അതിലും സൂപ്പര്‍ ക്ലാസായി മറുപടി നല്‍കിയപ്പോള്‍ ഹൈദരാബാദിനെതിരെ ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം. എട്ടുവിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത്. ഹൈദരാബാദ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വീരാട് കോഹലിയും സംഘവും മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലിയുടേയും അര്‍ധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിന്റേയും പ്രകടനമാണ് ആര്‍സിബിക്ക് മിന്നും ജയം സമ്മാനിച്ചത്. 63-പന്തില്‍ നിന്ന് 12 ഫോറിന്റേയും നാല് സിക്സറുകളുടേയും അകമ്പടിയോടെ 100 റണ്‍സെടുത്താണ് കോലി പുറത്തായത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. ഹെന്ററിച്ച് ക്ലാസന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഹൈദരാബാദിന് കരുത്തായത്. 51 പന്തില്‍ നിന്ന് എട്ട് ഫോറിന്റേയും ആറ് സിക്സറുകളുടേയും അകമ്പടിയോടെ ക്ലാസന്‍ 104 റണ്‍സ് എടുത്തു.റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂരുവിനായി മിച്ചല്‍ ബ്രേസ്വല്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലും, ഷബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News