ഇന്ത്യയ്‌ക്ക്‌ പിന്നാലെ പഞ്ഞിക്കിട്ട്‌ ദക്ഷിണാഫ്രിക്കയും; ആദ്യ ഇന്നിങ്‌സില്‍ 106ന്‌ കൂടാരം കയറി ബംഗ്ലാ ബാറ്റിങ്‌ നിര

bangladesh-safrica

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ്‌ ബംഗ്ലാദേശ്‌ ബാറ്റിങ്‌ നിര. 106 റണ്‍സെടുത്ത്‌ എല്ലാവരും കൂടാരം കയറി. 30 റണ്‍സെടുത്ത മഹമൂദുല്‍ ഹസ്സന്‍ ജോയ്‌ ആണ്‌ ടോപ്‌ സ്‌കോറര്‍. മുഷ്‌ഫിഖുള്‍ റഹ്മാന്‍ (11), മെഹിദി ഹസന്‍ മിറാസ്‌ (13), തെയ്‌ജുല്‍ ഇസ്ലാം (16) എന്നിവര്‍ മാത്രമാണ്‌ പിന്നീട്‌ രണ്ടക്കം കടന്നത്‌.

മിര്‍പൂരില്‍ നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം ദക്ഷിണാഫ്രിക്കയുടെ വിയാന്‍ മള്‍ഡര്‍, കേശവ്‌ മഹാരാജ്‌, കഗിസോ റബഡ എന്നിവരാണ്‌ കടുവകളുടെ കഥ കഴിച്ചത്‌. മൂവരും മൂന്നു വിക്കറ്റ് വീതമെടുത്തു. ഡെയ്ൻ പീത്ത് ഒരു വിക്കറ്റ് നേടി.

Also Read: ‘സൂചന മനസ്സിലാകാത്ത ക്യാപ്‌റ്റന്‍’; രോഹിത്‌ ശര്‍മയെ വാരി സോഷ്യല്‍ മീഡിയ, കോലിയാണ്‌ ഭേദമെന്ന്‌, ഫാന്‍പോര്‌ കനക്കുന്നു

മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ്‌ നഷ്ടപ്പെട്ടിട്ടുണ്ട്‌. രണ്ട്‌ ഓവര്‍ പിന്നിട്ടപ്പോള്‍ 14 റണ്‍സാണ്‌ സന്ദർശകര്‍ നേടിയത്‌. ക്യാപ്‌റ്റന്‍ ഐഡന്‍ മാര്‍ക്രാം ആണ്‌ പുറത്തായത്‌. ഹസ്സന്‍ മഹമൂദിനായിരുന്നു വിക്കറ്റ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News