ശ്രീലങ്ക സെമി കാണാതെ പുറത്ത്; ബം​ഗ്ലാദേശിന്റെ വിജയം 3 വിക്കറ്റിന്

ഇന്ന് നടന്ന ഏകദിന ലോകകപ്പിൽ ബം​ഗ്ലാദേശിനോടും തോൽവി വഴങ്ങി ശ്രീലങ്ക. മൂന്ന് വിക്കറ്റിനാണ് ബം​ഗ്ലാദേശ് ശ്രീലങ്കയെ മുട്ടുകുത്തിച്ചത്. ശ്രീലങ്ക ഉയർത്തിയ 280 റൺസിൽ വിജയലക്ഷ്യം ബം​ഗ്ലാദേശ് വെറും 41 ഓവറിൽ മറികടന്നു. ലോകകപ്പിൽ ബം​ഗ്ലാദേശിന്റെ രണ്ടാം ജയമാണിത്.

Also read:തായ്‌ലന്‍ഡ് അംബാസിഡര്‍ പട്ടറാത്ത് ഹോങ്‌ടോങ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നജ്മുള്‍ ഹൊസൈന്‍ ഷാന്റോ – ഷാക്കിബ് അൽ ഹസന്‍ എന്നിവരുടെ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 169 റൺസ് കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തില്‍ ആഞ്ചലോ മാത്യൂസ് ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കുകയായിരുന്നു.

Also read:തായ്‌ലന്‍ഡ് അംബാസിഡര്‍ പട്ടറാത്ത് ഹോങ്‌ടോങ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഷാക്കിബ് 82 റൺസ് സ്വന്തമാക്കിയപ്പോൾ ഷാന്റോ 90 റൺസ് നേടിയാണ് പുറത്തായത്. പിന്നീട് വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ശ്രീലങ്കയ്ക്കായെങ്കിലും വിജയം തടുത്തുനിര്‍ത്തുവാന്‍ ലങ്കയ്ക്ക് കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News