കളിക്കാരനെ തല്ലി; ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ കോച്ചിന്റെ തൊപ്പി തെറിച്ചു, നീക്കം ഇന്ത്യയിലെ തോൽവിക്കൊടുവില്‍

bangladesh-coach

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെ കളിക്കാരനോട് മോശമായി പെരുമാറിയതിന് പുരുഷ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ചന്ദിക ഹതുരുസിങ്കയെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) സസ്പെൻഡ് ചെയ്തു. ഈയടുത്തുള്ള ഇന്ത്യൻ പര്യടനത്തിൽ, ടെസ്റ്റ്, ടി20 പരമ്പരകളിൽ ബംഗ്ലാദേശ് വൈറ്റ്‌വാഷ് ചെയ്യപ്പെട്ടിരുന്നു.

Also Read: മസിൽ കാണിച്ചുള്ള സെലിബ്രേഷൻ; രഹസ്യം വെളിപ്പെടുത്തി സഞ്ജു

മുൻ വെസ്റ്റ് ഇൻഡീസ് താരം ഫിൽ സിമ്മൺസ് പകരം കോച്ചാകുമെന്നാണ് റിപ്പോർട്ട്. അടുത്ത വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫി വരെ ബംഗ്ലാദേശ് ടീമിൻ്റെ ബോസ് അദ്ദേഹമായിരിക്കും. ഓൾറൗണ്ടർ കൂടിയായ സിമ്മൺസ്, 1990കളുടെ തുടക്കത്തിലും മധ്യത്തിലും വെസ്റ്റ് ഇൻഡീസിനായി ബാറ്റിങ് ഓപ്പൺ ചെയ്തിരുന്നു.

കളിക്കാരനെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് ചന്ദിക ഹതുരുസിങ്കയെ സസ്‌പെൻഡ് ചെയ്തെന്നും 48 മണിക്കൂർ സസ്‌പെൻഷനുശേഷം അദ്ദേഹത്തിൻ്റെ കരാർ അവസാനിപ്പിക്കുമെന്നും ബിസിബി അറിയിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബംഗ്ലാദേശ് ടീമിൽ തിരിച്ചെത്തിയ 56കാരനായ ഹതുരുസിങ്കയുടെ കരാർ 2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അവസാനിക്കേണ്ടതായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം ടീമിനൊപ്പം ഉണ്ടാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News