റാവൽപിണ്ടിയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാനതിരെ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. പത്ത് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ഇതാദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ ടെസ്റ്റ് ക്രിക്കറ്റിൽ തോൽപ്പിക്കുന്നത്.
ALSO READ; കൊച്ചി എക്സ്ചേഞ്ച് ഫോർ മീഡിയ ഗ്രൂപ്പിന്റെ ഏജൻസി ഓഫ് ദി ഇയർ പുരസ്കാരം മൈത്രി അഡ്വർടൈസിങ് വർക്സിന്
അവസാന ദിവസം രണ്ടാം ഇന്നിങ്സിൽ 30 റൺസ്
എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 6.3 ഓവറിലാണ് ഒരു വിക്കറ്റ് പോലും നഷ്ടപെടുത്താതെ ജയിച്ചത്.
ALSO READ; ഒരുമിച്ച് മുന്നോട്ട്: ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു
ഒന്നാം ഇന്നിങ്‌സ് ആറിന് 448 റണ്ണെടുത്ത് ടീം ഡിക്ലയർ ചെയ്‌തിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയത്തോടെ ബംഗ്ലാദേശ് റൺ അടിച്ചുവാരിക്കൂട്ടി. വിക്കറ്റ് കീപ്പർ മുഷ്ഫിക്കർ റഹ്‌മാന്റെ (191) കരുത്തിൽ 565 റണ്ണാണ് ടീം നേടിയത്.
ALSO READ; ‘2013-ൽ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നു’: സോണിയ മൽഹാർ
മത്സരത്തിന്റെ നാലാം ദിനം തന്നെ ബംഗ്ലാദേശ് മേൽക്കൈ സ്വന്തമാക്കിയിരുന്നു. 117 റൺസിന്റെ ലീഡാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് നേടിയത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here