സ്വന്തം മണ്ണിലും പുല്ലുതിന്ന്‌ ബംഗ്ലാ കടുവകള്‍; ആദ്യ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയോട്‌ ബാറ്റിങ്‌ തകര്‍ച്ച

bangladesh-south-africa

ഇന്ത്യയോടേറ്റ കനത്ത പരാജയത്തിന്‌ പിന്നാലെ സ്വന്തം മണ്ണിലും ബംഗ്ലാദേശിന്‌ രക്ഷയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ കനത്ത ബാറ്റിങ്‌ തകര്‍ച്ചയിലാണ്‌. മിര്‍പൂരില്‍ നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം 30 ഓവര്‍ പിന്നിട്ടപ്പോള്‍ ബംഗ്ലാദേശിന്‌ ഏട്ടു വിക്കറ്റ്‌ നഷ്ടപ്പെട്ടു.

83 റണ്‍സാണ്‌ സ്‌കോര്‍ ബോര്‍ഡിലുള്ളത്‌. 30 റണ്‍സെടുത്ത മഹമൂദുല്‍ ഹസ്സന്‍ ജോയ്‌ ആണ്‌ ടോപ്‌ സ്‌കോറര്‍. മുഷ്‌ഫിഖുള്‍ റഹ്മാന്‍ (11), മെഹിദി ഹസന്‍ മിറാസ്‌ (13) എന്നിവര്‍ മാത്രമാണ്‌ പിന്നീട്‌ രണ്ടക്കം കടന്നത്‌.

Also Read: ‘സൂചന മനസ്സിലാകാത്ത ക്യാപ്‌റ്റന്‍’; രോഹിത്‌ ശര്‍മയെ വാരി സോഷ്യല്‍ മീഡിയ, കോലിയാണ്‌ ഭേദമെന്ന്‌, ഫാന്‍പോര്‌ കനക്കുന്നു

ദക്ഷിണാഫ്രിക്കയുടെ വിയാന്‍ മള്‍ഡര്‍ ആണ്‌ കടുവകളുടെ കഥ കഴിച്ചത്‌. എട്ടു ഓവറില്‍ 22 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ മൂന്നുവിക്കറ്റുകള്‍ മള്‍ഡര്‍ എടുത്തു. കേശവ്‌ മഹാരാജ്‌, കഗിസോ റബഡ എന്നിവര്‍ രണ്ടുവീതവും വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration