ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനിടെ ഇസ്‌കോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളി. വിഷയത്തില്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി.
ഇസ്‌കോണ്‍ അനുകൂലികളും പൊലീസും ഏറ്റുമുട്ടിയതില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സെയ്ഫുള്‍ ഇസ്ലാം കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സംഘടനയ്ക്ക് സുപ്രീംകോടതി സ്വമേധയാ നിരോധനം ഏര്‍പ്പെടുത്തണമന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇസ്‌കോണ്‍ മതസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുംവിധം പ്രവര്‍ത്തിക്കുന്നെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം.
ALSO READ; വിവാഹ സമ്മാനമായി 35 അടിയുള്ള നോട്ടുമാല; ജാക്‌പോട്ട് അടിച്ച് വരന്‍
അതേസമയം വർഗ്ഗീയ സംഘർഷങ്ങൾ ഒഴിവാക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്‌കോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതി അറ്റോര്‍ണി ജനറലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹിന്ദു സന്യാസിയായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതിനെതിരെ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷമാണ് അരങ്ങേറിയത്. സംഘർഷത്തിൽ ചിന്മയ് കൃഷ്ണ ദാസിന്റെ അഭിഭാഷകന്‍ സെയ്ഫുല്‍ ഇസ്‌ലാം അലീഫ് കൊലപ്പെട്ടതോടെ സംഘർഷത്തിന്റെ തീവ്രത ഇരട്ടിയായി.
മാസങ്ങള്‍ക്ക് മുമ്പുനടന്ന ചടങ്ങില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന കേസിലാണ് കഴിഞ്ഞ ദിവസം ചിന്മയിയെ അറസ്റ്റ് ചെയ്‍തത്. മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കിയ ശേഷം ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് ആക്രമണം വ്യാപകമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈ അറസ്റ്റ് കൂടി റിപ്പാർട്ട് ചെയ്തത്.ചിന്മയ് ദാസിനെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നത് അനുയായികള്‍ തടഞ്ഞതിനിടെയാണ് വലിയ രീതിയിൽ സംഘർഷം ഉടലെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here