ഇന്ത്യൻ റൺമലക്ക് മുന്നിൽ കൂപ്പുകുത്തി ബം​ഗ്ലാകടുവകൾ

India vs Bangladesh t20

ഹൈദരാബാദ്: ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യയുയ‍ർത്തിയ 298 എന്ന ലക്ഷ്യം മറികടക്കാനാകാതെ ബം​ഗ്ലാകടുവകൾ. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസിന് ബം​ഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു. 47 പന്തിൽ 111 റൺസ് നേടിയ സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി രവി ബിഷ്ണോയ് 2 വിക്കറ്റെടുത്തു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ ഓപ്പണർ അഭിഷേക് ശർമ്മയെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ സൂര്യകുമാർ യാദവും സഞ്ജു സാംസണും ചേർന്ന് ബം​ഗ്ലാദേശ് ബോളർമാരെ അടിച്ചൊതുക്കുകയായിരുന്നു. 10-ാം ഓവറിൽ ബം​ഗ്ലാ ബോളർ റിഷാദ് ഹൊസൈനെ ഒരോവറിൽ അഞ്ച് സിക്സ് പറത്തിയിരുന്നു സ‍ഞ്ജു. ഇതടക്കം എട്ട് സിക്സും പതിനൊന്ന് ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. 35 പന്തിൽ 75 റൺസ് അടിച്ച സൂര്യകുമാർ യാദവും ബം​ഗ്ലാ ബോളർമാരെ ശരിക്കും ശിക്ഷിച്ചു. പുറകെയെത്തിയ റിയാന്‍ പരാഗും, ഹര്‍ദിക് പാണ്ഡ്യയും ബാറ്റിങ് വെടിക്കെട്ട് തുടരുകയായിരുന്നു. പരാഗ് 13 പന്തില്‍ നിന്ന് 34 റൺസും. പാണ്ഡ്യ 18 പന്തില്‍ നിന്ന് 47 റൺസും അടിച്ചുകൂട്ടി.

Also Read: അവസാന മത്സരത്തില്‍ ലോകചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയാല്‍ മാത്രം പോര; ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാന്‍ കണക്കിലെ കളികളും ജയിക്കണം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബം​ഗ്ലാനിരയിൽ തൗഹിദ് ഹൃദോയും (63) ലിറ്റൺ ദാസും (42) പൊരുതി നോക്കിയെങ്കിലും ബം​ഗ്ലാകടുവകളുടെ ചെറുത്ത് നിൽപ്പ് 164 ൽ അവസാനിച്ചു. ഇന്ത്യക്കായി രവി ബിഷ്ണോയ് 3 വിക്കറ്റും മായങ്ക് യാദവ് 2 വിക്കറ്റും വാഷിങ്ടൺ സുന്ദറും നിതീഷ് കുമാർ റെഡ്ഡിയും ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News