ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ചു; സഹോദരിക്കൊപ്പം ഇന്ത്യയിലെത്തി

shiek haseena

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശിലെ പ്രാദേശിക ദിനപത്രങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഹോദരിക്കൊപ്പം ഇവർ ഇന്ത്യയിലെത്തി. നിലവിൽ രാജ്യത്ത് അനിശ്ചിത കാലത്തേക്ക് കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്.

ALSO READ: ദില്ലി മദ്യനയക്കേസ്; സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുളള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളി

രാജ്യത്തെ ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വേക്കർ ഉസ് സമാൻ പ്രഖ്യാപിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയാകും സർക്കാരെന്നും പാർട്ടികളുമായി നടത്തിയ അടിയന്തര ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്നും സൈനിക മേധാവി അറിയിച്ചു. ബംഗ്ലാദേശിലെ ആഭ്യന്തരകലാപത്തിൽ മുന്നൂറുലേറെ ആളുകൾ മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഷെയ്‌ഖ് ഹസീനയ്ക്കെതിരെ വലിയതോതിൽ പ്രതിഷേധം ഉയർന്നിരുന്നു.

ALSO READ: നിക്ഷേപകർക്ക് നിമിഷങ്ങൾക്കം നഷ്ടമായത് 17 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ വൻ ഇടിവ്

സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയ നടപടിയാണ് ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ചത്. ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രതിഷേധം ക്രമേണ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി വളരുകയായിരുന്നു. 1971 ൽ ബംഗ്ലാദേശിനെ വിമോചന യുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്രസമരസേനാനികളുടെ മക്കൾക്കും ചെറുമക്കൾ ഉൾപ്പെടെ ഉന്നത സർക്കാർ ജോലികളിലടക്കം സംവരണം ഏർപ്പെടുത്തിയതാണ് ഷെയ്ഖ് ഹസീനയ്ക്കും പാർട്ടിക്കും വിനയായത്.

ദിവസങ്ങൾക്കു മുമ്പ് പ്രക്ഷോഭത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. ബംഗ്ലദേശ് ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാന്റെ വസതിക്ക് പ്രക്ഷോഭകർ തീയിട്ടു. ധാൻമോണ്ടിയിലെ വീടിനുള്ളിലേക്ക് ആയിരത്തോളം വരുന്ന പ്രക്ഷോഭകർ ഇരച്ചുകയറി തീവയ്ക്കുകയായിരുന്നു. അക്രമം അവസാനിപ്പിക്കാൻ സേനയോട് സഹകരിക്കണമെന്ന് ബംഗ്ലാദേശ് കരസേന തലവൻ വേക്കർ ഉസ് സമാൻ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഭരണം മിലിറ്ററി ഏറ്റെടുക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന സൂചനകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News