ബംഗ്ലാദേശ്: രാഷ്ട്രപിതാവ് സ്ഥാനത്തു നിന്നും ‘തെറിച്ച്’ ശൈഖ് മുജീബുറഹ്മാൻ; പാഠപുസ്തകങ്ങളിൽ അടിമുടി മാറ്റവുമായി യൂനുസ് സർക്കാർ

bangladesh

പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് ബംഗബന്ധു എന്നറിയപ്പെടുന്ന മുജീബുറഹ്മാനെ രാഷ്ട്രപിതാവ് സ്ഥാനത്തു നിന്നും ഒഴിവാക്കി ബംഗ്ലാദേശിന്‍റെ മുഹമ്മദ് യൂനുസിന്‍റെ ഇടക്കാല സർക്കാർ. പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളിലാണ് ഇതുവരെ രാഷ്ട്രപിതാവായി കണക്കാക്കിയിരുന്ന അവാമിലീഗ് നേതാവ് ശൈഖ് മുജീബുറഹ്മാനെ മാറ്റിയിരിക്കുന്നത്. ബംഗ്ലാദേശിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മേജർ സിയാവുർ റഹ്മാൻ ആണെന്നാണ് പുതിയ പുസ്തകങ്ങളിലുള്ളത്.

1971 മാർച്ച് 26ന് സിയാവുർ റഹ്മാൻ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മാർച്ച് 27ന് ശൈഖ് മുജീബുറഹ്മാൻ പ്രഖ്യാപനം ആവർത്തിക്കുകയുമായിരുന്നുവെന്ന് നാഷനൽ കരിക്കുലം ആൻഡ് ടെക്സ്റ്റ്ബുക്ക് ബോർഡ് ചെയർമാൻ പ്രൊഫ. എകെഎം റിയാസുൽ ഹസൻ പറഞ്ഞു.

ALSO READ; ദക്ഷിണ കൊറിയയിൽ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുജീബുറഹ്മാനാണ് പ്രഖ്യാപനം നടത്തിയതെന്നും പിന്നീട് വിമോചന യുദ്ധത്തി​ന്റെ സെക്ടർ കമാൻഡറായിരുന്ന സിയാവുർ റഹ്മാൻ മുജീബിന്റെ നിർദേശപ്രകാരം പ്രഖ്യാപനം വായിക്കുക മാത്രമാണ് ചെയ്തതെന്നും അവാമി ലീഗ് അവകാശപ്പെടുന്നത്. സംവരണവുമായി ബന്ധപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ 2024 ആഗസ്റ്റ് അഞ്ചിനാണ് ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം വിട്ടെറിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

അതേ സമയം ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിയമ നടപടി നേരിടേണ്ടതിനാല്‍ മടക്കി അയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാർ കത്തയച്ചിരുന്നു. 179 കൊലകുറ്റങ്ങള്‍ ഉള്‍പ്പെടെ 200ല്‍ അധികം കേസുകളാണ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശിൽ ചുമത്തിയിരിക്കുന്നത്. വംശഹത്യ, തട്ടിക്കൊണ്ടുപോകല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News