ചിന്മയ് കൃഷ്ണദാസിൻ്റെ അറസ്റ്റിൽ ഇന്ത്യയുടെ ആശങ്ക തെറ്റിദ്ധാരണമൂലം; ബംഗ്ലാദേശ്

ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവായ ചിന്മയ് കൃഷ്ണദാസിൻ്റെ അറസ്റ്റിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നത് തെറ്റിദ്ധാരണ മൂലമെന്ന് ബംഗ്ലാദേശ്. ഇന്ത്യയുടെ ആശങ്ക അടിസ്ഥാന രഹിതമാണെന്നും ചിന്മയുടെ അറസ്റ്റ് ചില കേന്ദ്രങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് ഇന്ത്യ ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് മനസ്സിലാക്കുന്നതെന്ന് ബംഗ്ലാദേശിൻ്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ചിന്മയ് കൃഷ്ണദാസിൻ്റെ അറസ്റ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് നേരത്തെ ഇന്ത്യ ബംഗ്ലാദേശിനെ ആശങ്കകള്‍ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന അടിസ്ഥാനരഹിതവും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൻ്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്നും പ്രസ്താവനയില്‍ ബംഗ്ലാദേശ് ചൂണ്ടിക്കാട്ടി.

ALSO READ: പാക്കിസ്ഥാനിൽ ഇമ്രാൻ അനുകൂലികളെ നേരിടാനൊരുങ്ങി സർക്കാർ, പ്രതിഷേധക്കാരെ കണ്ടാൽ ഉടൻ വെടിവെയ്ക്കാൻ സൈന്യത്തിന് നിർദ്ദേശം

ബംഗ്ലാദേശ് പൗരന്മാര്‍ക്ക് അവരവരുടെ മതവിശ്വാസങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ നിലവിൽ യാതൊരു തടസ്സവുമില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഉള്‍പ്പെടെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നത് ബംഗ്ലാദേശ് ഭരണകൂടത്തിൻ്റെ ചുമതലയാണെന്നും ഇന്ത്യയുടെ പ്രതികരണത്തിന് മറുപടിയായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News