ആണവനിലയ കേസ്; ഷെയ്‌ഖ് ഹസീനയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച്‌ ബംഗ്ലാദേശ്‌

sheikh Hasina

ആണവനിലയവമുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തിൽ ഷെയ്‌ഖ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശ്‌ അന്വേഷണം ആരംഭിച്ചതായി മാധ്യമ റിപ്പോർട്ട്. രൂപ്പൂർ ആണവനിലയവമുമായി ബന്ധപ്പെട്ട്‌ 5 ബില്യൺ ഡോളറിന്റെ അഴിമതി നടത്തിയതായാണ് ബം​ഗ്ലാദേശ് മുൻപ്രധാനമന്ത്രിക്കെതിരായ ആരോപണം.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ നിന്ന് 160 കിലോമീറ്റർ പടിഞ്ഞാറ് മാറി റഷ്യയുടെ പൊതുമേഖലാ കോർപ്പറേഷനായ റോസാറ്റമാണ് രൂപ്പൂർ ആണവനിലയം നിർമ്മിക്കുന്നത്.

Also Read: രാജ്യത്ത് ക്രൈസ്തവ വേട്ട രൂക്ഷം, 2021-24 കാലഘട്ടത്തിൽ മാത്രം ക്രൈസ്തവർക്കെതിരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2585 ആക്രമണങ്ങൾ

ഷെയ്ഖ് ഹസീന, മകൻ സജീബ് വാസെദ് ജോയ്, തുലിപ് സിദ്ദിഖ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായി ബിഡി ന്യൂസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദേശീയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ (എൻഡിഎം) ചെയർമാൻ ബോബി ഹജ്ജ് നൽകിയ ഹർജിയുടെ പുറത്താണ് ‌ഷെയ്ക്ക് ഹസീനക്കെതിരായ അന്വേഷണം.രൂപ്പൂർ ആണവനിലയ പദ്ധതി ചെലവ് 12.65 ബില്യൺ ഡോളറായി പെരുപ്പിച്ച് കാട്ടി മലേഷ്യയിലെ ഓഫ്‌ഷോർ ബാങ്ക് അക്കൗണ്ടുകൾ വഴി 5 ബില്യൺ ഡോളർ അപഹരിച്ചുവെന്നാണ് ആരോപണം.

Also Read: അതിശൈത്യത്തില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യ; വില്ലനായി ശീതക്കാറ്റും മഴയും

ഹസീനയ്‌ക്കെതിരെ ഉണ്ടായ രാജ്യവ്യാപകമായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഹസീന രാജ്യം വിട്ടത്. ബംഗ്ലാദേശ്‌ ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണൽ ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും. രാഷ്ട്രീയ എതിരാളികളെ തടങ്കലിടുകയും, കൊലപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയുള്ള കേസിൽ ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News