ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റ് ജയം. ഈ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയിൽ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തേക്ക് എത്തി. ഏഴ് ടെസ്റ്റില്‍ നിന്ന് 40 പോയന്റും 47.62 പോയന്‍റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. ന്യൂസിലൻഡിനെ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇനി ദക്ഷിണാഫ്രിക്കക്ക് അഞ്ച് ടെസ്റ്റുകൾ കൂടി കളിക്കാനുണ്ട്. അഞ്ച് ടെസ്റ്റും ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് 69.44 പോയന്‍റ് ശതമാനവുമായി പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലേതെങ്കിലും ഒന്നിൽ എത്താൻ പറ്റും.
Also Read: ‘അയാളൊരു മനുഷ്യനല്ല’; ബാക്ഹീൽ വോളിയിൽ ലോകത്തെ അമ്പരിപ്പിച്ച് ഹാലണ്ട്
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലന്‍ഡ് ടെസ്റ്റിലും വരാൻ പോകുന്ന ഓസ്ട്രേലിയൻ പരമ്പരയിലും മികവ് കാട്ടിയില്ലെങ്കിൽ ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്കക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലേക്ക് മുന്നേറാൻ സാധിക്കും.
12 ടെസ്റ്റില്‍ 98 പോയന്‍റും 68.06 പോയന്‍റ് ശതമാനവുമായി ഇന്ത്യയാണിപ്പോൾ പട്ടികയിൽ ഒന്നാമത്. 12 ടെസ്റ്റില്‍ 90 പോയന്‍റും 62.50 പോയന്‍റ് ശതമാവുമുള്ള ഓസ്ട്രേലിയ രണ്ടാമതും. 9 ടെസ്റ്റില്‍ 60 പോയന്‍റും 55.56 പോയന്‍റ് ശതമാവുമുള്ള ശ്രീലങ്ക മൂന്നാമതുമാണ്.
Also Read: പദ്ധതികൾ വിജയകരം: ന്യൂസിലൻഡിനെ സ്പിന്നിൽ കുരുക്കിയിട്ട് ഇന്ത്യ
ഫൈനലിലേക്ക് കടക്കാൻ സാധിച്ചാൽ അത് ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോക ടെസ്റ്റ് ചെമ്പ്യൻഷിപ്പ് ഫൈനലായിരിക്കും. ഇനി ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റും, നാട്ടില്‍ ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റും ഡിസംബറില്‍ പാകിസ്ഥാനെതിരെ രണ്ട് ടെസ്റ്റുമാണ് ദക്ഷിണാഫ്രിക്കക്ക് ബാക്കിയുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here